മാമാട്ടിക്കുട്ടി ഇത്ര വലുതായോ…അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് തുള്ളിച്ചാടി വരുന്ന താരപുത്രി, വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയതാരമാണ് ദിലീപും കുടുംബവും. മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഏറെ ആരാധകരുള്ള താരമാണ്. മഹാലക്ഷ്മിയുടെ അധികം ചിത്രങ്ങളൊന്നും പുറത്തുവരാറില്ല. വളരെ അപൂര്‍വമായിട്ട് മാത്രമേ മാമാട്ടിക്കുട്ടിയെ ആരാധകര്‍ കാണാറുള്ളൂ. കുസൃതിക്കാരിയായ മാമാട്ടിയുടെ പുതിയ വീഡിയോയാണ് വൈറലാകുന്നത്.…

മലയാളത്തിന്റെ പ്രിയതാരമാണ് ദിലീപും കുടുംബവും. മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഏറെ ആരാധകരുള്ള താരമാണ്. മഹാലക്ഷ്മിയുടെ അധികം ചിത്രങ്ങളൊന്നും പുറത്തുവരാറില്ല. വളരെ അപൂര്‍വമായിട്ട് മാത്രമേ മാമാട്ടിക്കുട്ടിയെ ആരാധകര്‍ കാണാറുള്ളൂ.

കുസൃതിക്കാരിയായ മാമാട്ടിയുടെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം കൊഞ്ചിവരുന്ന മാമാട്ടിയാണ് താരം. ദിലീപിന്റെയും കാവ്യയുടേയും കൈയ്യില്‍ തൂങ്ങി നടന്ന് വരുന്ന മഹാലക്ഷ്മിയാണ് വീഡിയോയിലുള്ളത്. കൊച്ചി എയര്‍പോട്ടില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്.

താരങ്ങളെ കണ്ട് ഫോട്ടോ എടുക്കാനെത്തിയ ആരാധകര്‍ക്ക് മഹാലക്ഷ്മി ചിരിച്ച് തന്നെ പോസ് ചെയ്യുന്നുണ്ട്. മുതിര്‍ന്ന കുട്ടികളെ പോലെ ബാഗ് ധരിച്ച് നടന്ന് വരുകയാണ് മാമാട്ടി. വെള്ളയില്‍ പുള്ളിയുള്ള ടോപ്പും പാന്റുമാണ് മഹാലക്ഷ്മി ധരിച്ചിരുന്നത്. മീനാക്ഷിയുടെ അടുത്തേക്കാണോ താരകുടുംബം എന്നും ആരാധകര്‍ ചോദിക്കുന്നു.

മീനാക്ഷി എപ്പോഴും മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്. അധിക ചിത്രങ്ങളിലും കൈയ്യില്‍ എടുത്ത് മാത്രമാണ് മഹാലക്ഷ്മിയെ കാണാറുള്ളത്. ഇപ്പോഴത്തെ ചിത്രങ്ങള്‍ കണ്ടിട്ട് മാമാട്ടി ഇത്ര വലുതായോ എന്ന് ആരാധകരും ചോദിക്കുന്നു.