മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂർ കാരം’ വരുന്നു ; ചിത്രത്തിലെ  പ്രതിഫലം 80 കോടി 

തെന്നിന്ത്യയില്‍ ആരാധകരുടെ എണ്ണത്തില്‍ മുൻനിരയിലുള്ള താരമാണ് തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു. നിലവില്‍ തെലുങ്ക് സിനിമയില്‍ തന്നെ ഒന്നാം നമ്പര്‍ താരമാണ് മഹേഷ് മഹേഷ് ബാബു നായകനാകുന്ന ഒരോ സിനിമയും ആരാധകര്‍ ആകാംക്ഷയോടെ…

തെന്നിന്ത്യയില്‍ ആരാധകരുടെ എണ്ണത്തില്‍ മുൻനിരയിലുള്ള താരമാണ് തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു. നിലവില്‍ തെലുങ്ക് സിനിമയില്‍ തന്നെ ഒന്നാം നമ്പര്‍ താരമാണ് മഹേഷ് മഹേഷ് ബാബു നായകനാകുന്ന ഒരോ സിനിമയും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുമുണ്ട്. മഹേഷ് ബാബു പുതിയ രണ്ട് വമ്പന്‍ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. രണ്ടും ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രഗത്ഭരായ സംവിധായകര്‍ക്കൊപ്പമാണ്. ത്രിവിക്രമിന്റെ ഗുണ്ടൂര്‍ കാരമാണ് മഹേഷിന്റെ വരാനിരിക്കുന്ന ചിത്രം. അല്ലു അര്‍ജുന്റെ അല വൈകുന്തപുരമുലോ ഒരുക്കിയ സംവിധായകനാണ് ത്രിവിക്രം ശ്രീനിവാസ്. ചിത്രത്തിന്റെ  തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ് നിർവഹിച്ചിരിക്കുന്നത്. അടുത്തത് ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ സംവിധായകനായ എസ്എസ് രാജമൗലിയുടെ ചിത്രമാണ്. ആര്‍ആര്‍ആറിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.തിയറ്റര്‍ റൈറ്റ്സില്‍ മഹേഷ് ബാബു ചിത്രത്തിന് വമ്പൻ തുകയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. തിയറ്റര്‍ റൈറ്റ്‍സിന് ലഭിച്ചിരിക്കുന്നത് 120 കോടി രൂപയാണ് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ഒടിടി റൈറ്റ്‍സിന് മാത്രമായി 50 കോടി രൂപയും ലഭിച്ചു. ജനുവരി 14നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ശ്രീലീല നായികയായും എത്തുന്ന പുതിയ ചിത്രത്തില്‍ മീനാക്ഷി ചൗധരി, രമ്യ കൃഷ്‍ണൻ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായി. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അതിനാല്‍ നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമനാണ് നിർവഹിക്കുന്നത്. മഹേഷ് ബാബു ഗുണ്ടൂര്‍ കാരത്തിനായി വമ്പന്‍ പ്രതിഫലമാണ് വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.

തെലുങ്ക് സിനിമയിലെ തന്നെ ഉയര്‍ന്ന പ്രതിഫലമാണിത്. 78-80 കോടിക്കിടയിലാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. അല്ലു അര്‍ജുന് പുഷ്പയ്ക്ക് ലഭിച്ചതിനേക്കാള്‍ മുകളിലാണ് ഈ പ്രതിഫലം. നേരത്തെ 45 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. ഇതാണ് 80 കോടിയായി ഉയര്‍ന്നത്. തെലുങ്ക് സിനിമയില്‍ മഹേഷ് ബാബുവിനുള്ള ജനപ്രീതിയാണ് പ്രതിഫലം വര്‍ധിക്കാന്‍ കാരണം. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഹേഷ് ബാബുവും ത്രിവിക്രം ശ്രീനിവാസും ഒന്നിക്കുന്നത്. നേരത്തെ അതഡു, കലേജ എന്നിങ്ങനെ രണ്ട് ചിത്രങ്ങള്‍ മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ഒരുക്കിയിരുന്നു. അതുകൊണ്ട് ഗുണ്ടൂര്‍ കാരത്തിന് പ്രതീക്ഷകള്‍ ഏറെയാണ്. ബിഗ് ബജറ്റ് ചിത്രമായിട്ടാണ് ഗുണ്ടൂർ കാരം ഒരുങ്ങുന്നത്. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് സൂചന. ചിത്രത്തിന്റെ പ്രമോഷന്‍ ടീസര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഈ ടീസര്‍. ആരാധകര്‍ ചിത്രം കാണാനാവുള്ള ആവേശത്തിലാണ്. അടുത്തിടെ ഇറങ്ങിയ മഹേഷിന്റെ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു. സര്‍ക്കാരു വാരി പാട്ട, സരിലേരു നീക്കെവരു, മഹര്‍ഷി പോലുള്ള ചിത്രങ്ങളാണ് അവസാനം മഹേഷിന്റേതായി പുറത്തുവന്ന മെഗാ ഹിറ്റ് ചിത്രങ്ങള്‍. വരുന്ന സംക്രാന്തിക്കാണ് ഗുണ്ടൂര്‍ കാരം റിലീസ് ചെയ്യുന്നത്.