അവാർഡ് വാങ്ങാൻ പോയത് സന്തോഷത്തിൽ! അന്ന് വീട്ടുകാർ പോലും പറഞ്ഞവാക്കിൽ വിഷമമായി, വിൻസി അലോഷ്യസ് 

രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ച നടിയാണ് വിൻസി അലോഷ്യസ്, ഇപ്പോൾ തന്റെ അവാർഡ് ചടങ്ങിൽ നടന്ന സംഭവം മനസിനെ വേദനിപ്പിച്ചു എന്ന് തുറന്നു പറയുകയാണ് നടി. ജീവിതത്തിൽ ആദ്യമായിട്ടാണ് തനിക്ക്…

രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ച നടിയാണ് വിൻസി അലോഷ്യസ്, ഇപ്പോൾ തന്റെ അവാർഡ് ചടങ്ങിൽ നടന്ന സംഭവം മനസിനെ വേദനിപ്പിച്ചു എന്ന് തുറന്നു പറയുകയാണ് നടി. ജീവിതത്തിൽ ആദ്യമായിട്ടാണ് തനിക്ക് ഒരു അംഗീകാരം ലഭിക്കുന്നത്, ആ ചടങ്ങിൽ മമ്മൂക്ക ഉണ്ടാകുമെന്നു പറഞ്ഞിരുന്നു, അവാർഡ് വാങ്ങാനായി  വലിയ സന്തോഷത്തിലാണ് താൻ അവിടെ പോയത്.

അവാർഡ് വാങ്ങാൻ എന്റെ ഫാമിലി മുഴുവൻ എന്നോടൊപ്പം എത്തിയിരുന്നു, എന്തിന് എന്റെ ചേട്ടൻ വരെ മസ്കറ്റിൽ നിന്നും വരെ എത്തിയിരുന്നു, എന്നാൽ ഉച്ച ആയതോടെ ആണ് ഈ ചടങ്ങിൽ മമ്മൂക്ക എത്തിയിട്ടില്ല എന്ന് അറിയുന്നത്, കാരണം ആ സമയത്താണ് അദ്ദേഹത്തിന്റെ സഹോദരി മരിച്ചത്, മമ്മൂക്ക വരില്ലെന്നറിഞ്ഞപ്പോൾ എന്റെ വീട്ടുകാർപറഞ്ഞ വാക്ക്  എന്നെ വിഷമിപ്പിച്ചു, അവർ പറഞ്ഞു അയ്യോ മമ്മൂട്ടി വന്നില്ലെങ്കിൽ പിന്നെ എന്ത് കാണാൻ ഇവിടം വരെ എത്തിയത്

സ്വന്തം മകൾക്ക് അവാർഡ് കിട്ടുന്നതിൽ അല്ല അവർക്ക് കാര്യം മമ്മൂക്കക്കൊപ്പം സെൽഫി എടുക്കുന്നതിൽ ആയിരുന്നു, അവർ വന്നതിന്റെ ഉദ്ദേശം തന്നെ മമ്മൂക്കക്കൊപ്പം സെൽഫി എടുക്കാൻ എന്ന ആഗ്രഹമായിരുന്നു, അദ്ദേഹം വരുന്നില്ല എന്നറിഞ്ഞപ്പോൾ അവർ എന്റെ അവാർഡ് വാങ്ങൽ പോലും മറന്നുപോയി വിൻസി പറയുന്നു.