ഞാൻ നിഷ്‌കളങ്കമായി സംസാരിക്കുന്ന ആളാണ്! ആരാധകർക്കും അതാണിഷ്ടം, മഹിമ 

തമിഴിലും, മലയാളത്തിലും നിരവധി ആരാധകരുള്ള നടിയാണ് മഹിമ നമ്പ്യാർ, ഇപ്പോൾ താരം അഭിനയിച്ച ആർ ഡി എക്സ് മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു, ഇപ്പോൾ നടി തന്റെ സ്വഭാവത്തെ കുറിച്ച് തുറന്നുപറയുകയാണ്, തന്റെ നാട് കാസർകോട് ആണെങ്കിലും കൂടുതലും തനിക്ക് തമിഴിലാണ് ആരാധകർ,ഞാൻ നിഷ്‌കളങ്കമായി സംസാരിക്കുന്ന ആളാണ്, എന്റെ ആ നിഷ്കളങ്കത ആണ് ആരാധകർക്ക് കൂടുതലും ഇഷ്ട്ടം മഹിമ പറയുന്നു.

ഒരു നടി ആയതുകൊണ്ട് ഒന്നും തുറന്നു പറയരുത് എന്നാണ്, എന്നാൽ അതിനോട് താൻ യോജിക്കുന്നില്ല, വളരെ സത്യസന്ധമായി പെരുമാറാനാണിഷ്ടം, എന്റെ സ്വഭാവം എന്നെ അടുത്തറിയാവുന്നവർക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്, എന്റെ നിഷ്കളങ്കത തന്നെയാണ് എനിക്ക് ഒരുപാടു ആരാധകരെ ലഭിച്ചതെന്നാണ് എന്റെ വിശ്വാസം മഹിമ പറഞ്ഞു.

ഞാൻ ഇതുവരെയും ദേഷ്യപ്പെട്ടിട്ടില്ല, വളരെ കാം സ്വഭാവമാണ് എന്റേത്, എന്നെ ജീവിതത്തിൽ ആരും ശല്യപ്പെടുത്താൻ വന്നട്ടില്ല, ഇപ്പോൾ ഒരിടത്തു നിൽകുമ്പോൾ എനിക്ക് അവിടെ ഡിസ്റ്റ്റബൻസ് ആണെന്ന് തോന്നിയാൽ  താൻ അവിടെ നിന്നും മാറും, എനിക്ക് കൂടുതൽ പോസറ്റീവ് കാര്യങ്ങളാണിഷ്ടം മഹിമ പറയുന്നു.