ലിയോ ട്രെയിലർ പ്രദർശനവും ഇല്ല; ആരാധകർ കടുത്ത നിരാശയിൽ

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോയുടെ ഓഡിയോ ലോഞ്ച് മാറ്റിയത് വിവാദമായിരുന്നു. ചെന്നൈ ജവഹർലാൽ  നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടി മാറ്റുകയായിരുന്നു. ഒരുക്കങ്ങൾ പാതി പിന്നിട്ടതിന് ശേഷമാണ് പരിപാടി മാറ്റിവെച്ചത്.…

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോയുടെ ഓഡിയോ ലോഞ്ച് മാറ്റിയത് വിവാദമായിരുന്നു. ചെന്നൈ ജവഹർലാൽ  നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടി മാറ്റുകയായിരുന്നു. ഒരുക്കങ്ങൾ പാതി പിന്നിട്ടതിന് ശേഷമാണ് പരിപാടി മാറ്റിവെച്ചത്. പിന്നാലെ നിരശ പ്രകടിപ്പിച്ച് ആരാധകർ എത്തിയിരുന്നു. ഇപ്പോഴിതാ ലിയോയുടെ ട്രെയിലറിന്റെ പ്രത്യേക പ്രദർശനവുമില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആരാധകർ വൻ തോതിൽ തീയേറ്ററിലും മറ്റും തടിച്ചു കൂടുന്നതിനാലാണ് ട്രെയിലറിന്റെ പ്രത്യേക പ്രദർശനത്തിന് പോലീസ് അനുമതി നിഷേധിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സെപ്തംബർ 30ന് നടക്കാനിരുന്ന ഓഡിയോ ലോഞ്ചാണ് നേരത്തെ റദ്ദാക്കിയത്. പരിപാടിയിൽ തിരക്ക് വർധിക്കുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. പുലർച്ചെയുള്ള ഫാൻസ് ഷോയും കാണില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.  ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായിരിക്കുകയാണ്. യുഎ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലിയോയുടെ ട്രെയിലർ ഇന്ന്  പ്രേക്ഷകരിലേക്കെത്തും.  വിജയ് ആരാധകരുള്ള യുകെയിലും യുഎസിലുമൊക്കെ ചിത്രത്തിന് വൻ വരവ‍േല്‍പ് ലഭിക്കുമെന്ന് ഉറപ്പായി. അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശിലും വിജയ് ചിത്രം ആവേശത്തിര തീര്‍ക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ബംഗ്ലാദേശിലും ലിയായുടെ റിലീസ് ഉണ്ടാകും. ബംഗ്ലാദേശി നിരൂപകൻ മോഹിത് ലാലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. നേരത്തെ ജയിലര്‍ ബംഗ്ലാദേശില്‍ റിലീസായിരുന്നു. ഇത് ഇപ്പോള്‍ രണ്ടാമത്തെ തെന്നിന്ത്യൻ ചിത്രമാണ് ബംഗ്ലാദേശില്‍ റിലീസിന് ഒരുങ്ങുന്നത്. എന്തായാലും വിജയ് ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ് ബംഗ്ലാദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശില്‍ നേരത്തെ ഇന്ത്യൻ സിനിമകള്‍ക്കുണ്ടായിരുന്നു വിലക്ക് അടുത്തിടെ പിൻവലിച്ചിരുന്നു. വിലക്ക് പിൻവലിച്ചപ്പോള്‍ ഷാരൂഖിന്റെ പഠാനായിരുന്നു ആദ്യം ബംഗ്ലാദേശില്‍ റിലീസ് ചെയ്‍തത്. 1971 മുതല്‍ക്കായിരുന്നു ഇന്ത്യൻ സിനിമകള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.


വിലക്ക് പിൻവലിച്ചത് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും സിനിമ പ്രേമികള്‍ വലിയ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. എന്തായാലും ലിയോ എത്തുന്നതിൽ ആരാധകർ ആവേശത്തിൽ തന്നെയാണ്.  ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി സംവിധാനം ചെയ്യുന്നു എന്നതാണ് ലിയോ എന്ന ചിത്രത്തിന്റെ വലിയ പ്രത്യേകത. മാസ്റ്റര്‍ എന്ന വൻ ഹിറ്റിനു ശേഷം ലോകേഷ് കനകരാജിനൊപ്പം വിജയ് എത്തുമ്പോള്‍ വലിയ പ്രതീക്ഷകളിലാണ് ആരാധകര്‍. നടി തൃഷ 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‍യുടെ നായികയായി എത്തുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ട്. ഒക്ടോബർ 19നാണ് ലിയോ പ്രദർശനത്തിന് എത്തുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസയും ,  എഡിറ്റിങ് : ഫിലോമിൻ രാജുമാണ് . ആക്ഷൻ  കൊറിയോഗ്രാഫ്യ്  അൻപറിവ് മാസ്റ്ററുമാണ് നിർവഹിക്കുന്നത് .