സുരേഷ്‌ഗോപി ഞാന്‍ ആഗ്രഹിച്ച നേതാവ്..!! കുറ്റം പറയുന്നവര്‍ വിവരമില്ലാത്തവര്‍..!! – മേജര്‍ രവി

സിനിമാ ജീവിതത്തോടൊപ്പം പൊതുപ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും ഒരുപോലെ കൊണ്ടു പോകുന്ന നടനാണ് സുരേഷ്‌ഗോപി. ഏറെനാള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം സിനിമയില്‍ നിന്ന് ഇടവേള എടുത്തിരുന്നു. പിന്നീട് കാവല്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തിരിച്ചു വന്നത്. മലയാള സിനിമ കണ്ട സൂപ്പര്‍സ്റ്റാറിന്റെ ഒരു ശക്തമായ തിരിച്ചു വരവ് തന്നെയായിരുന്നു ആ സിനിമ. ഇപ്പോഴിതാ സുരേഷ് ഗോപിയെ ഇപ്പോഴും കുറ്റപ്പെടുത്തുന്നവരെ കുറിച്ചും കളിയാക്കുന്നവരെ കുറിച്ചും മേജര്‍ രവി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തെ ട്രോളുന്നത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്ന് മേജര്‍ രവി പറയുന്നു.. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… ‘സുരേഷ് ഗോപിയെ കുറിച്ച് പലപ്പോഴും ട്രോളുകള്‍ ഇറങ്ങുന്നത് കാണാം. അദ്ദേഹം അത് കൊടുക്കില്ല, ഇത് കൊടുക്കില്ല എന്നൊക്കെ. ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ചിലരാണ് ഇതൊക്കെ പറയുന്നത്.

ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായിട്ടുള്ള കര്‍മ്മങ്ങള്‍ എന്തൊക്കയാണെന്നുള്ളത് കാണുന്നില്ല. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പോലും ചെയ്യാത്തത് അദ്ദേഹം സ്വന്തം കാശ് കൊണ്ട് ചെയ്യുന്നുണ്ട്… ഇങ്ങനെയുള്ള നേതാക്കന്മാരെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്.

മനസ്സ് തുറന്ന്, ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ,” മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. അതേസമയം, കാവലിന് ശേഷം പാപ്പന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന സുരേഷ്‌ഗോപിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

 

 

 

Previous articleനമ്മുടെ എന്ന് പറയുന്ന ഭൂമി പോലും സർക്കാറിന്റെ ആണ് കെ റെയിന് പിന്തുണയുമായി സംവിധായകൻ ഒമർ ലുലു !!
Next articleഇത് ആഘോഷമാക്കാതിരിക്കുന്നത് എങ്ങനെ? നീലവെളിച്ചത്തില്‍ ശാലിനിയെ ചേര്‍ത്തുപിടിച്ച് അജിത്ത്..!!