മൃഗീയമായ സ്വഭാവമുള്ള വിവേകാനന്ദൻ; ആ അനുഭവങ്ങളുള്ള സുഹൃത്തുക്കളുണ്ട്; മെസേജുകൾ വരുന്നതിനെ കുറിച്ച് മാലാ പാർവതി

ഷൈൻ ടോം ചാക്കോ – കമൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തിലേക്ക് തുറന്ന് വെച്ച കണ്ണാടിയെന്ന മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം…

ഷൈൻ ടോം ചാക്കോ – കമൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തിലേക്ക് തുറന്ന് വെച്ച കണ്ണാടിയെന്ന മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ വിവേകാനന്ദൻ്റെ അമ്മയുടെ വേഷം കൈകാര്യം ചെയ്ത നടിയും സാമൂഹിക പ്രവർത്തക കൂടിയായ മാല പാർവതി തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. ‘#vivekanandanviralaanu ചിത്രം കണ്ട്, ചില സ്ത്രീകൾടെ മെസ്സേജുകൾ വന്നു..സമാനമായ അനുഭവങ്ങൾ ഉള്ള സുഹൃത്തുക്കൾ അവർക്കുണ്ട് എന്നാണ് മെസ്സേജിൻ്റെ ഉള്ളടക്കം. പറയേണ്ട കഥ തന്നെയായിരുന്നു എന്ന്. വിളിച്ചവർക്കും, മെസേജ് അയച്ചവർക്കും നന്ദി.’ എന്നാണ് നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മൃഗീയമായ സ്വഭാവമുള്ള വിവേകാനന്ദൻ എന്ന ഒരു വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിലൂടെ തുറന്ന് കാട്ടുന്നത്. അയാളുടെ സ്വഭാവദൂഷ്യം കാരണം വലയുന്ന സ്ത്രീകളുടെ ഒരു പോരാട്ടമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. വിവേകാനന്ദനായി ഷൈൻ ടോം ചാക്കോ നിറഞ്ഞാടുമ്പോൾ സ്വാസിക, ഗ്രേസ് ആൻ്റണി, മറീന മൈക്കിൾ എന്നിവരും മികച്ച അഭിനയ മുഹൂർത്തങ്ങൾ പങ്ക് വെച്ച് കൈയ്യടി നേടുന്നു. സമൂഹത്തിന് മികച്ചൊരു സന്ദേശം കൈമാറുന്ന ചിത്രം രസകരവും അതേ സമയം ഏറെ ചിന്തിപ്പിക്കുന്ന രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്.