എന്നാണ് വെർജിനിറ്റി നഷ്ടപ്പെട്ടത് അർഹാനോട് ചോദ്യവുമായി മലൈക; വിവാ​ഹമെപ്പോഴെന്ന് അമ്മയോട് മകൻ; പോഡ്കാസ്റ്റ് വൈറൽ

ഫിറ്റ്നസും സൗന്ദര്യവും നിലനിർത്തുന്ന കാര്യത്തിൽ ബോളിവുഡിലെ ക്വീൻ തന്നെയാണ് മലൈക അറോറ. നടൻ അർബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷം അർജുനുമായുള്ള പ്രണയവുമെല്ലാം താരത്തെ വാർത്തകളിൽ നിറച്ചിട്ടുണ്ട്. മകൻ അർഹാനുമായുള്ള മലൈകയുടെ സംസാരമാണ് ഇപ്പോൾ ശ്രദ്ധ…

ഫിറ്റ്നസും സൗന്ദര്യവും നിലനിർത്തുന്ന കാര്യത്തിൽ ബോളിവുഡിലെ ക്വീൻ തന്നെയാണ് മലൈക അറോറ. നടൻ അർബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷം അർജുനുമായുള്ള പ്രണയവുമെല്ലാം താരത്തെ വാർത്തകളിൽ നിറച്ചിട്ടുണ്ട്. മകൻ അർഹാനുമായുള്ള മലൈകയുടെ സംസാരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അർഹാന്റേയും സുഹൃത്തുക്കളുടേയും പുതിയ പോഡ്കാസ്റ്റായ ഡംപ് ബിരിയാണിയിലാണ് മലൈക സംസാരിച്ചത്.

ഇരുവരും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ചോദ്യങ്ങൾ ചോദിക്കുന്നതാണ് പോഡ്കാസ്റ്റിന്റെ ഹൈലൈറ്റ്. എന്നാണ് വെർജിനിറ്റി നഷ്ടപ്പെട്ടത് എന്നായിരുന്നു മലൈകയുടെ മരനോടുള്ള ആദ്യ ചോദ്യം. അത് പറയാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അർഹാന്റെ മറുപടി. അത് തനിക്ക് അറിയേണ്ടെന്നാണ് മലൈക മലൈക മറുപടി പറഞ്ഞത്.

 

View this post on Instagram

 

A post shared by dumb biryani (@dumbbbiryani)

അമ്മയുടെ വിവാഹം എന്നാണെന്ന് അർഹാൻ പിന്നീട് ചോദിച്ചത്. ഇന്ത്യ അറിയാൻ കാത്തിരിക്കുന്ന ഒരു ചോദ്യമുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. സ്ഥലവും സമയവുമെല്ലാം കൃത്യമായി തനിക്ക് അറിയണം എന്നും അർഹാൻ പറ‍ഞ്ഞു. എന്നാൽ അതേക്കുറിച്ച് തനിക്ക് തന്നെ അറിയില്ലെന്നും അതിനാൽ പറയാനാവില്ലെന്നുമായിരുന്നു മലൈകയുടെ മറുപടി. ഇപ്പോഴത്തെ ജീവിതത്തിൽ താൻ ഏറെ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർത്തു.

അച്ഛനും തനിക്കുമുള്ള സാമ്യം എന്താണെന്ന് അർഹാൻ ചോദ്യം ഉന്നയിച്ചിരുന്നു. പലപ്പോഴും നീ അച്ഛനെപ്പോലെ തന്നെയാണ് പെരുമാറുന്നതെന്നും അത് തീരെ അകർഷകമല്ലെന്നുമാണ് മലൈക തുറന്നടിക്കുകയും ചെയ്തു. ചിലകാര്യങ്ങളിൽ തീരുമാനമെടുക്കാൻ അച്ഛനെപ്പോലെ അർഹാനും സാധിക്കാറില്ലെന്നാണ് മലൈക കൃത്യമായി പറഞ്ഞത്.