കൊറോണ, ബിവറേജസ് കോർപറേഷൻ അടച്ചിടും

സംസ്ഥാനം മുഴുവൻ കൊറോണ പടരുന്ന സാഹചര്യത്തിൽ മലപ്പുറം നഗരസഭാ പരിധിയിലുള്ള ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾ അടച്ചിടുവാൻ തീരുമാനം ആയി. മാർച്ച് 31 വരെയാണ് അടച്ചിടുക. ഇതുമായി ബന്ധപ്പെട്ട് മദ്യശാലകൾക്ക് നോട്ടീസ് നൽകാൻ…

bevarage-closed

സംസ്ഥാനം മുഴുവൻ കൊറോണ പടരുന്ന സാഹചര്യത്തിൽ മലപ്പുറം നഗരസഭാ പരിധിയിലുള്ള ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾ അടച്ചിടുവാൻ തീരുമാനം ആയി. മാർച്ച് 31 വരെയാണ് അടച്ചിടുക. ഇതുമായി ബന്ധപ്പെട്ട് മദ്യശാലകൾക്ക് നോട്ടീസ് നൽകാൻ സെക്രട്ടറിയോട് നഗരസഭാ ചെയർപേഴ്സൺ സി എച് ജമീല ആവശ്യപ്പെട്ടു.

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൂട്ടമായി നിൽക്കുന്നതുജനങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുവാനും സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു, എന്നാൽ ബാർ ഔട്‍ലെറ്റുകൾ അടച്ചിടുവാനുള്ള തീരുമാനം എടുത്തിരുന്നില്ല. എന്നാൽ ബിവറേജസ് ഔട്ട്‌ലറ്റുകൾ പൂട്ടണമെന്നുള്ള ആവശ്യം ഉയർന്നു വന്നിരുന്നു. ഇത് സംബന്ധിച്ച് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു.