വിജയിക്കൊപ്പം ആ ഗാനരംഗങ്ങളിൽ നൃത്തം ചെയ്തപ്പോൾ ഞാൻ രണ്ടുമാസം ഗർഭിണി ആയിരുന്നു!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മാളവിക. തമിഴ് സിനിമയുടെ തല അജിത്തിനൊപ്പം ഉന്നൈ തേടി എന്ന ചിത്രത്തിൽ കൂടിയാണ് താരം അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തമിഴ് നാട്ടിൽ വൻ വിജയം…

malavika about kuruvi movie

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മാളവിക. തമിഴ് സിനിമയുടെ തല അജിത്തിനൊപ്പം ഉന്നൈ തേടി എന്ന ചിത്രത്തിൽ കൂടിയാണ് താരം അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തമിഴ് നാട്ടിൽ വൻ വിജയം ആയതോടെ നിരവധി അവസരങ്ങൾ ആണ് താരത്തെ തേടി വന്നത്. അങ്ങനെ വളരെ പെട്ടന്ന് തന്നെ മാളവിക തമിഴിൽ ശ്രദ്ധിക്കപ്പെട്ട നായികയായി മാറുകയായിരുന്നു. 2007 ൽ വിവാഹിതയായ താരം 2008 മുതൽ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഭർത്താവിനും മക്കൾക്കും ഒപ്പം ഇപ്പോൾ കുടുംബിനിയായി കഴിയുന്ന താരം ഇപ്പോൾ തൻറെ പഴയകാല വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. വിജയ് നായകനായ കുരുവിയിൽ ആണ് താരം അവസാനമായി അഭിനയിച്ചത്. ഇപ്പോൾ ആ ഓർമ്മകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

വിജയ് എന്ന് പറയുന്നത് തമിഴ് സിനിമയുടെ ഹൃതിക് റോഷൻ ആണ്. അദ്ദേഹത്തിനൊപ്പം ഒരു ഗാനരംഗം ചെയ്യാൻ അവസരം ലഭിക്കുന്നത് തന്നെ മഹാഭാഗ്യം തന്നെ ആണ്. അദ്ദേഹത്തിനൊപ്പമുള്ള കുരുവിയിലെ ഗാനം എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു അവസരം തന്നെ ആയിരുന്നു. ആ പാട്ടിലേക്ക് എനിക്ക് ക്ഷണം വന്നപ്പോൾ ഞാൻ വല്ലാത്ത ഒരു ആശയ കുഴപ്പത്തിൽ ആയിരുന്നു. കാരണം ആ സമയത്ത് ഞാൻ രണ്ടു മാസം ഗർഭിണി ആയിരുന്നു. എന്നാൽ ആ അവസരം നഷ്ടപ്പെടുത്താനും എനിക്ക് കഴിയുമായിരുന്നില്ല. അങ്ങനെയാണ് ഞാൻ ആ നൃത്ത രംഗങ്ങളിൽ അഭിനയിച്ചത്. അത് കാണുമ്പോൾ തന്നെ അറിയാം, ഞാൻ വലുതായി ഡാൻസ് കളിക്കുന്ന രംഗങ്ങൾ ഒന്നും തന്നെ ഇല്ല. ഒരു കുപ്പിയേപോല്ലേ ഞാൻ ഇടയ്ക്ക് സ്‌ക്രീനിൽ വന്നു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്. അത് കാണുമ്പോൾ ഇപ്പോൾ എനിക്ക് ചിരി വരാറുണ്ടെന്നും താരം പറഞ്ഞു.

2008 ൽ കുരുവിയിൽ ആയിരുന്നു താരം അവസാനമായി അഭിനയിച്ചത്. അതിനു ശേഷം കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് പോകുകയായിരുന്നു മാളവിക.