നിങ്ങൾക്ക് കാണേണ്ടത് അതാണോ, ഒടുവിൽ പൊട്ടിത്തെറിച്ച് സൂര്യ!

നിരവധി ആരാധകർ ഉള്ള ഒരു  റാലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ 3. പരിപാടിയിലെ ഒരു പ്രധാന ചർച്ച വിഷയം ആയിരുന്നു സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം. സൂര്യ പലപ്പോഴും തന്റെ പ്രണയം മണികുട്ടനോട്…

നിരവധി ആരാധകർ ഉള്ള ഒരു  റാലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ 3. പരിപാടിയിലെ ഒരു പ്രധാന ചർച്ച വിഷയം ആയിരുന്നു സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം. സൂര്യ പലപ്പോഴും തന്റെ പ്രണയം മണികുട്ടനോട് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മണിക്കുട്ടൻ ഒരു അനുകൂലമായ മറുപടി സൂര്യയ്ക്ക് ഇത് വരെ നൽകിയിട്ടില്ല. ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിൽ ആരാധകരുടെ പേജുകളിലും ഗ്രൂപ്പുകളിലും എല്ലാം ചർച്ച ആയിരുന്നു. എന്നാൽ സൂയ പരുപാടിയിൽ പിടിച്ച് നില്ക്കാൻ വേണ്ടിയാണ് മണികുട്ടനോട് പ്രണയം ആണെന്ന് പറയുന്നത് എന്ന തരത്തിലെ സംസാരവും ആരാധകർക്കിടയിൽ ഉണ്ട്. പരിപാടിയിലെ മത്സരാർത്ഥികൾ ആയ ഫിറോസും സജ്നയും സൂര്യ ഫേക്ക് ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ മണിക്കുട്ടൻ ആകട്ടെ സൂര്യയോട് പ്രണയം ആണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടുമില്ല. എന്നാൽ സൂര്യ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷവും മറ്റ് മത്സരാർത്ഥികളുടെ ആരാധകരിൽ നിന്നും വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് നേരിടുന്നത്.

പരുപാടിയിൽ നിന്ന് പുറത്ത് വന്നതിന് ശേഷവും സൂര്യയും കുടുംബവും വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾക്ക് ഇര ആയിരുന്നു. ഇപ്പോൾ ഇതിനെതിരെ പൊട്ടി തിരിക്കുകയാണ് സൂര്യ. തന്റെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി ആണ് സൂര്യ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിനു ശേഷവും താനും തന്റെ കുടുംബവും വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണത്തിന് ആണ് ഇര ആയിക്കൊണ്ടിരിക്കുന്നത് എന്നും എന്റെ മരണമാണോ നിങ്ങൾക്ക് എല്ലാവര്ക്കും കാണണ്ടത് എന്നുമാണ് സൂര്യ തനിക്കെതിരെ വന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. സൂര്യ വളരെ സഹികെട്ടതിന് ശേഷമാണ് ഇങ്ങനെ ഒരു പ്രതികരണം നടത്തിയിരിക്കുന്നത് എന്ന് ഇത് വായിക്കുന്ന ഓരോ മനുഷ്യനും മനസ്സിലാക്കാൻ പറ്റും.

സൂര്യയെ പിന്തുണച്ച് കൊണ്ട് ഇതോടെ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഒരു പെൺകുട്ടിയും അവളുടെ കുടുംബവും കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി എന്ത് മാത്രം സഹിച്ചിട്ടായിരിക്കും ഇത് പോലെ ഒരു പോസ്റ്റ് അവൾ കുറിച്ചിരിക്കുന്നത് എന്നും പരുപാടിയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷവും ഒരു പെൺകുട്ടിക്ക് ഇത് പോലെ ഒരു അവസ്ഥ നേരിടുന്നുണ്ടെകിൽ അതിനു കാരണം നമ്മൾ എല്ലാവരും ആണെന്നുമാണ് സൂര്യയെ പിന്തുണച്ച് കൊണ്ട് ആളുകൾ പറയുന്നത്.