തങ്കളാനിൽ വ്യത്യസ്ത ലുക്കുമായി മാളവിക മോഹൻദാസ്

പാ രഞ്ജിത്ത് ചിയാൻ വിക്രമിന്െ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് തങ്കളാൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്.ചിത്രത്തിൽ നായികമാരായി എത്തുന്നത് മലായാളി താരങ്ങളായ മാളവിക മോഹനും പാർവതി തിരുവോത്തുമാണ്. ഇപ്പോഴിതാ ചെന്നൈയിലെ…

പാ രഞ്ജിത്ത് ചിയാൻ വിക്രമിന്െ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് തങ്കളാൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്.ചിത്രത്തിൽ നായികമാരായി എത്തുന്നത് മലായാളി താരങ്ങളായ മാളവിക മോഹനും പാർവതി തിരുവോത്തുമാണ്. ഇപ്പോഴിതാ ചെന്നൈയിലെ തങ്കളന്റെ പുതിയ സെറ്റിൽ ജോയിൻ ചെയ്തിരിക്കുക്കയാണ് മാളവിക മോഹൻ.

ചിത്രത്തിലെ മാളവിക മോഹന്റെ ലുക്കും പുറത്ത് വന്നിട്ടുണ്ട്.താൻ ഇതുവരെ പ്രവർത്തിച്ചതിൽ വച്ച് ഏറ്റവും കഠിനമായ ചിത്രമാണ് തങ്കളനെന്നും അത് തന്റെ ശാരീരികവും മാനസികവും വൈകാരികവുമായ സഹിഷ്ണുതയെ പരീക്ഷിച്ചെന്നും അടുത്തിടെ താരം പറഞ്ഞിരുന്നു. സിനിമയ്ക്കായി സിലംമ്പാട്ടം പരിശീലിക്കുന്ന താരത്തിന്റെ വീഡിയേ വൈറലായിരുന്നു.


അതേ സമയം പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരി കൃഷ്ണൻ എന്നിവരും സിനിമയുടെ ഭാഗമാവുന്നുണ്ട്. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. കർണാടകയിലെ സ്വർണഖനിയുമായി ബന്ധപ്പെട്ടുകിടക്കുന്ന പീരിയഡ് ചിത്രമാണിത്. അടുത്തിടെ സിനിമയുടെ ചിത്രീകരണത്തിനിടെ നായകൻ വിക്രമിന് പരിക്കേറ്റിരുന്നു. സിനിമയുടെ റിലീസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല