ഇത് പറഞ്ഞാല്‍ ഞാന്‍ സ്ത്രീവിദ്വേഷിയായി മാറും..! മീടു ആരോപണങ്ങളെ കുറിച്ച് മല്ലിക സുകുമാരന്‍..!

ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് കൈയ്യടി നേടിയ നടിയാണ് മല്ലിക സുകുമാരന്‍. ഇപ്പോഴിതാ മലയാള സിനിമയില്‍ നടക്കുന്ന മീടു ആരോപണങ്ങളെ കുറിച്ചും നടനും നിര്‍മ്മാതാവും ആയ വിജയ് ബാബുവിന് എതിരെയുള്ള ആരോപണങ്ങളെ കുറിച്ചും…

ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് കൈയ്യടി നേടിയ നടിയാണ് മല്ലിക സുകുമാരന്‍. ഇപ്പോഴിതാ മലയാള സിനിമയില്‍ നടക്കുന്ന മീടു ആരോപണങ്ങളെ കുറിച്ചും നടനും നിര്‍മ്മാതാവും ആയ വിജയ് ബാബുവിന് എതിരെയുള്ള ആരോപണങ്ങളെ കുറിച്ചും പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. മീടു ആരോപണങ്ങള്‍ നടത്തുന്നവര്‍ എന്തിന് അവിടെ പോയി എന്ന് ആദ്യം തുറന്ന് പറയണം എന്നാണ് താരം പറയുന്നത്..

സ്വാര്‍ത്ഥലാഭത്തിന് വേണ്ടി മീടു ആരോപണങ്ങള്‍ നടത്തുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മല്ലികയുടെ മറുപടി ഇതായിരുന്നു… ഇത് പറഞ്ഞാല്‍ ഞാന്‍ വീണ്ടും സ്ത്രീ വിദ്വേഷിയായി മാറും. എനിക്കല്ല മറ്റ് പലര്‍ക്കും തോന്നിയ കാര്യമാണ്.. ഒന്നോ രണ്ടോ തവണ പീഡിപ്പിക്കപെട്ടിട്ടും വീണ്ടും എന്തിനാണ് അവിടെ വീണ്ടും ചെന്ന് കയറിയത് എന്നതിനുള്ള ഉത്തരം ആ നടി പറയണം എന്നാണ് മല്ലിക പറയുന്നത്. പിന്നീടാണ് ആരോപണം നടത്തേണ്ടത്. ശരിയാണ് ലഹരി നല്‍കി പീഡിപ്പിച്ചിട്ടുണ്ട്.

എന്നാലും രണ്ട് മൂന്ന് പ്രാവശ്യം കഴിഞ്ഞപ്പോള്‍ എന്തിന് അവിടെ പോയി എന്നത് എതിര്‍ക്കുന്നവര്‍ ചോദിക്കണം. അയാള്‍ ഇത്തരക്കാരന്‍ ആണെന്ന് അറിഞ്ഞിട്ടും എന്തിന് പോയി. അതിനുള്ള ഉത്തരം പറയട്ടെ. മോശം അനുഭവം നേരിട്ട സമയത്ത് വീണ്ടും അയാള്‍ വിളിച്ചപ്പോള്‍ കൂടെയുള്ളവരെയോ പോലീസിനിയോ അറിയിക്കണമായിരുന്നു.

പിന്നീട് ഒരു സുപ്രഭാതത്തില്‍ അത് പീഡനം എന്ന് പറയുന്നു. ആണുങ്ങളെ പറഞ്ഞാലും പെണ്ണുങ്ങളെ പറഞ്ഞാലും അതിനൊരു തക്കതായ കാരണം വേണം. അതേസമയം, ഞാന്‍ എന്നും അതിജീവതയ്‌ക്കൊപ്പമാണ്.. കാരണം ജോലിക്ക് വരുമ്പോഴാണ് നടിയെ വഴിയില്‍ തടഞ്ഞ് ക്രൂരമായി ഉപദ്രവിച്ചത്.. ഇത് ചെയ്തവര്‍ക്ക് ദൈവം മാപ്പ് നല്‍കില്ലെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.