പ്രിയപ്പെട്ട മമ്മൂക്ക നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല!  പോറ്റി മാറി ഇനിയും ‘ടർബോ’ ജോസിന്റെ വരവായി, കുറിപ്പുമായി വൈശാഖ് 

മമ്മൂട്ടിയുടെ ഭ്രമയുഗത്തിലെ പോറ്റി  ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞാടുകയാണ് ഈ ഒരു വേളയിൽ പോറ്റി മാറി ഇനിയും ടർബോ ജോസിന്റെ വരവ് ആകുകയാണ്, വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി ചിത്രം ടർബോ ഇനിയും റിലീസിനായി എത്തുകയാണ്, സിനിമയുടെ…

മമ്മൂട്ടിയുടെ ഭ്രമയുഗത്തിലെ പോറ്റി  ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞാടുകയാണ് ഈ ഒരു വേളയിൽ പോറ്റി മാറി ഇനിയും ടർബോ ജോസിന്റെ വരവ് ആകുകയാണ്, വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി ചിത്രം ടർബോ ഇനിയും റിലീസിനായി എത്തുകയാണ്, സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തമിഴ് നാട്ടിൽ വെച്ച് പൂർത്തീകരിച്ചു, ഇപ്പോൾ പാക്കപ്പ് കുറിപ്പ് പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവിധായകൻ വൈശാഖ്, കുറിപ്പ് ഇങ്ങനെ… ഈ മനോഹരമായ യാത്രക്ക് നന്ദി,

104  ദിവസത്തെ തുടര്ച്ചയായ ചിത്രീകരണം, എണ്ണമറ്റ ഓർമ്മകൾ, എന്നും നിലനിൽക്കുന്ന ബന്ധങ്ങൾ, ഫ്രയിമുകൾക്ക് പിന്നിൽ പ്രവർത്തിച്ച ടീമിനെ വലിയ ഒരു നന്ദി, നിങ്ങൾ നൽകിയ പിന്തുണ എന്നെ അഭിനിവേശം കൂട്ടുകയാണ്, അതുപോലെ പ്രിയപ്പെട്ട മമ്മൂക്ക  നിങ്ങൾ നൽകിയ പിന്തുണക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിങ്ങൾ ഒരു ജീവരക്ഷകനാണ്,മമ്മൂട്ടി കമ്പിനിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി,

എല്ലാ പ്രാർത്ഥനകൾക്കും, ആശംസകൾക്കും എന്റെ പ്രിയ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു, പാക്കപ്പ് വിവരം പങ്കുവെച്ചുകൊണ്ട് സംവിധായകൻ വൈശാഖിന്റെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുകയാണ്, ടർബോ എന്ന ചിത്രത്തിൽ ടർബോ ജോസ് ആയാണ് മമ്മൂട്ടി എത്തുന്നത്, ആക്ഷൻ കോമഡി ആയ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മനുവൽതോമസ് ആണ്