പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത ഇവരെ മൂന്നുപേരെയും വെച്ച് അമ്മൂമ്മ ഒന്ന് കറങ്ങും; പുതിയ വണ്ടി സ്വന്തമാക്കി മല്ലിക

പുതിയ വണ്ടി സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം മല്ലിക സുകുമാരന്‍. എംജി ഹെക്ടറാണ് താരം സ്വന്തമാക്കിയത്. ചൈനീസ് നിര്‍മ്മാതാക്കളായ SAIC ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ കമ്പനിയായ എംജിയുടെ ഇന്ത്യന്‍ വിപണിയിലെ ആദ്യ വാഹനമാണ്…

പുതിയ വണ്ടി സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം മല്ലിക സുകുമാരന്‍. എംജി ഹെക്ടറാണ് താരം സ്വന്തമാക്കിയത്. ചൈനീസ് നിര്‍മ്മാതാക്കളായ SAIC ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ കമ്പനിയായ എംജിയുടെ ഇന്ത്യന്‍ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടര്‍. കൊച്ചിന്‍ ഷോറൂമില്‍ നിന്നാണ് മല്ലിക ഹെക്ടര്‍ സ്വന്തമാക്കിയത്.

കൊച്ചിയില്‍ നിന്നും നേരെ തിരുവനന്തപുരത്തേക്കാണ് താന്‍ ആദ്യം ഈ വണ്ടിയില്‍ പോകുന്നതെന്ന് താരം പറഞ്ഞു. മകന്‍ പൃഥ്വിരാജ് കാപ്പാ ഷൂട്ടിനിടയില്‍ ആണെന്നും പോയി മകനെ കാണണമെന്നും നടി പറഞ്ഞു. ഓണത്തിനെല്ലാവരും ഇത്തവണ തിരുവനന്തപുരത്തുണ്ടാകുമെന്നും പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത ഇവരെ മൂന്നുപേരെയും വെച്ച് അമ്മൂമ്മ ഒന്ന് കറങ്ങും ഈ വണ്ടിയിലെന്നും മല്ലിക ബിഹൈന്‍വുഡ്‌സിനോട് പറഞ്ഞു.

അത്യാധുനിക കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണ് ഹെക്ടര്‍. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളുടെ പിന്തുണയോടെ ‘ഐ-സ്മാര്‍ട്’ സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്. 10.4 ഇഞ്ച് ഹെഡ് യൂണിറ്റ്, മൊബൈല്‍ എന്നിവയിലൂടെ കാറിന് നിര്‍ദേശങ്ങള്‍ നല്‍കാം, 5ജി അധിഷ്ഠിത സിം ആയിരിക്കും കാറില്‍. ഇതിന് പുറമേ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്‌സ് ഹെക്ടറിലുണ്ടാകും. വലിയ പനോരമിക് സണ്‍റൂഫ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോമിയം സ്റ്റഡുകള്‍ നല്‍കിയ ഹണി കോംമ്പ് ഗ്രില്‍, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പ്, 10.4 ഇഞ്ച് പോര്‍ട്ടറൈറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഹെക്ടറിലുണ്ട്.