പ്രണവ് മോഹന്‍ലാലിന് പകരം, സൈഫ് അലിഖാന്റെ മകന്‍!! പ്രഖ്യാപനം കാത്ത് ആരാധകര്‍!

സംവിധാനം കൊണ്ടും ഗാനങ്ങള്‍ കൊണ്ടും ജനമനസ്സുകള്‍ കീഴടക്കിയ സിനിമയായിരുന്നു ഹൃദയം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ രീതിയില്‍ ജനപ്രീതി നേടിയിരുന്നു. ഏറ്റവും പുതിയതായി സംസ്ഥാന…

സംവിധാനം കൊണ്ടും ഗാനങ്ങള്‍ കൊണ്ടും ജനമനസ്സുകള്‍ കീഴടക്കിയ സിനിമയായിരുന്നു ഹൃദയം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ രീതിയില്‍ ജനപ്രീതി നേടിയിരുന്നു. ഏറ്റവും പുതിയതായി സംസ്ഥാന സര്‍ക്കാറിന്റെ ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡും ലഭിച്ചത് ഈ സിനിമയ്ക്ക് മാറ്റ് കൂട്ടി. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി റീമേക്കിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ബോളിവുഡ് സിനിമാ ലോകത്തെ മിന്നും താരമായ കരണ്‍ ജോഹറായിരുന്നു ഹൃദയത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും, സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ഹൃദയത്തിന്റെ ഹിന്ദി പുറത്തിറക്കുക എന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ആരൊക്കെയാകും അഭിനേതാക്കള്‍ എന്ന ചര്‍ച്ചകളും ചില വിവരങ്ങളുമാണ് പുറത്ത് വരുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഹൃദയം’ ഹിന്ദി റീമേക്കില്‍ സൈഫ് അലിഖാന്റെ മകന്‍ നായകനാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഒരുപാട് താരങ്ങളെ ബോളിവുഡ് സിനിമാ ലോകത്തിന് സമ്മാനിച്ച നിര്‍മ്മാതാക്കൡ പ്രധാനിയാണ് കരണ്‍ ജോഹര്‍, അതുകൊണ്ട് ഇബ്രാഹിം ഖാനെ ‘ഹൃദയ’ത്തിലൂടെ ബോളിവുഡിലേക്ക് കരണ്‍ ജോഹര്‍ ലോഞ്ച് ചെയ്യുന്നു എന്നാണ് വിവരം. എന്നാല്‍, ഈ കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായൊരു തീരുമാനം ബന്ധപ്പെട്ടവര്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം, റീമേക്ക് അവകാശം അദ്ദേഹം സ്വന്തമാക്കിയത്, ഹിന്ദിയിലേക്ക് മാത്രമല്ല എന്നതും ശ്രദ്ധേയമാണ്.

തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യുമെന്ന് കരണ്‍ ജോഹര്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ സിനിമകളില്‍ ഒന്നും എത്തിയിട്ടില്ലാത്ത സെയ്ഫ് അലിഖാന്റെ മകന്‍ ക്യാമറയ്ക്ക് പിറകില്‍ അണിയറ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. നിലവില്‍ കരണ്‍ ജോഹര്‍ തന്നെ സംവിധാനം ചെയ്യുന്ന ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’യില്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ഇബ്രാഹിം.