Film News

രണ്ടു, മൂന്ന് പടം പൊട്ടിയെങ്കിലും ഞാനും ഒരു സൂപ്പർസ്റ്റാറാണ്! ടോവിനോയുടെ ‘നടികർ’ ടീസർ പുറത്ത്

ടോവിനോ തോമസ് നായകനാകുന്ന നടികർ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യ്തു നടൻ മമ്മൂട്ടി, ചിത്രത്തിൽ ടോവിനോ സിനിമയിലെ ഒരു സൂപ്പർസ്റ്റാർ ആയാണ് അഭിനയിക്കുന്നത്, പേര് സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ. ചിത്രത്തിന്റെ ഒരു സ്‌പെഷ്യൽ എന്ന് തന്നെ പറയുന്നത്ടോവിനോ വിവിധ വേഷപ്പകർച്ചയിലാണ്ഈ ചിത്രത്തിൽ  എത്തുന്നത്, ചിത്രത്തിൽ ഭാവനയാണ് നായികാ ആയി എത്തുന്നത്. ടോവിനോക്കൊപ്പം സൗബിൻ ഷാഹിറും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു, ലാൽ ജൂനിയർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

ചിത്രം മെയ് 3 നാണ് തീയറ്ററുകളിൽ റിലീസിനായി എത്തുന്നത്, ചിത്രത്തിൽ ടോവിനോ, സൗബിൻ, ഭാവന എന്നിവർക്കൊപ്പം ചന്ദു സലിം കുമാർ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ബാലു വര്ഗീസ്, സംവിധായകൻ രഞ്ജിത്ത്, ലാൽ, ഇന്ദ്രൻസ്, മധുപാൽ, സുരേഷ് കൃഷ്ണ, അൽത്താഫ് സലിം, വിജയ് കുമാർ, ദിവ്യ പിള്ള, മണിക്കുട്ടൻ, ഗണപതി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു

തിരക്കഥ കൃത്ത് സുവിൻ സോമശേഖരൻ,ക്യാമറ മാൻ ആൽബി, എഡിറ്റർ രതീഷ് രാജ്, സംഗീതം യാക്സൻ ഗാരി പെരേര യും , നേഹ എസ്‌ നായരും, ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നടികർ

 

Suji