എനിക്ക് ആരാധനയും ബഹുമാനവും ഒക്കെ തോന്നിയ ഒരു നടിയാണ് അത്!

മലയാള സിനിമയിലെ സൂപ്പർസ്റ്റാർ ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ സ്പന്ദനമായി നിൽക്കുന്ന താരത്തോട് ആരാധനയും ബഹുമാനവും തോന്നാത്ത കലാകാരന്മാർ കുറവാണ്. നൂറ് കണക്കിന് സിനിമകളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനയിച്ച്…

mammootty about navya

മലയാള സിനിമയിലെ സൂപ്പർസ്റ്റാർ ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ സ്പന്ദനമായി നിൽക്കുന്ന താരത്തോട് ആരാധനയും ബഹുമാനവും തോന്നാത്ത കലാകാരന്മാർ കുറവാണ്. നൂറ് കണക്കിന് സിനിമകളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞത്. ഇപ്പോഴും മമ്മൂക്കയോട് സംസാരിക്കാൻ  ഭയമാണ് പല താരങ്ങൾക്കും. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തനിക്ക് ആരാധനയും ബഹുമാനവും ഒക്കെ തോന്നിട്ടുള്ള നടി ആരാണെന്ന് തുറന്ന് പറയുകയാണ് മമ്മൂട്ടി. കുറെ കാലങ്ങൾ ആയി മലയാളികൾ കേൾക്കാൻ ആഗ്രഹിച്ച ചോദ്യത്തിന്റെ ഉത്തരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. മലയാള സിനിമയിൽ തനിക്ക് ആരാധനയും ബഹുമാനവും ഒക്കെ തോന്നിയിട്ടുള്ളത് നായിക നടിയായ നവ്യ നായരോട് ആണെന്നാണ് മമ്മൂട്ടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

mammootty first salary
mammootty first salary

സിനിമ ജീവിതത്തിൽ മാത്രമല്ല മറിച്ച് വ്യക്തി ജീവിതത്തിലും തനിക്ക് നവ്യ നായരോട് സ്നേഹവും ബഹുമാനവും ഒക്കെ തോന്നിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. അതിന്റെ കാരണം ഞാൻ അഭിനയിക്കുന്ന ഓരോ സിനിമയെ കുറിച്ചും വളരെ ആത്മാർത്ഥമായി അഭിപ്രായം പറയുകയും നല്ല സിനിമ ആണെങ്കിൽ അഭിനന്ദിക്കുകയും ചെയ്യുന്ന ഒരാൾ ആണ് നവ്യ. അങ്ങനെ പലരും എന്നോട് അവരുടെ അഭിപ്രായങ്ങൾ പറയാറുണ്ടെങ്കിലും നവ്യ പറയുമ്പോൾ അത് അത് ഹൃദയത്തിൽ തൊട്ട് പറയുന്നത് പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സേതുരാമയ്യർ സി ബി ഐയിലും ദ്രോണയിലും ആണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഒരുപാട് പേര് എന്നോട് വളരെ നന്നായി പെരുമാറിയിട്ടുണ്ട്. മമ്മൂട്ടി എന്ന നടനോടുള്ള ബഹുമാനം കൊണ്ട് നന്നായി പെരുമാറുന്ന വ്യക്തിയാണ് നവ്യ.

മാത്രമല്ല വ്യക്തിജീവിതത്തിലും എനിക്ക് പ്രത്യേകമായ ഒരു സ്ഥാനം ആണ് നവ്യ തരുന്നത് എന്ന് എനിക്ക് നവ്യയുടെ കല്യാണം ആയപ്പോൾ ആണ് ബോധ്യമായത്. കാരണം ഒരു സിനിമ നടനെ കല്യാണം വിളിക്കുന്ന രീതിയിൽ ആയിരുന്നില്ല നവ്യ എന്നെ കല്യാണം വിളിച്ചത്. ഒരു ജ്യേഷ്ട സഹോദരനെ എങ്ങനെ ആണോ കല്യാണം വിളിക്കുന്നത് അത് പോലെയാണ് നവ്യ എന്നെയും കല്യാണം വിളിച്ചത്. ഇതൊക്കെ കൊണ്ട് എന്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനവും സ്നേഹവും ബഹുമാനവും എല്ലാം നവ്യയോട് ഉണ്ട്. കൂടാതെ ഒരു നടി എന്ന നിലയിൽ ഒരു ബഹുമാനവും ആ കുട്ടിയോട് എനിക്ക് ഉണ്ട് എന്നും മമ്മൂട്ടി പറഞ്ഞു.