കൃത്യമായ രീതിയിൽ അവയൊക്കെ കുടിക്കുന്നത് കൊണ്ടാണ് ശരീര സൗന്ദര്യം നിലനിൽക്കുന്നത്!

മുൻപ് പലതവണ അവതാരകയായി എത്തിയെങ്കിലും ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ടമാർ പടാർ എന്ന കോമഡി ഗെയിം ഷോയിൽ അവതാരകയായി എത്തിയതാണ് ലക്ഷ്മി നക്ഷത്രയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. നിരവധി ആരാധകരെയാണ് താരത്തിന് പരുപാടിയിൽ നിന്ന്…

lakshmi nakshatra beauty secret

മുൻപ് പലതവണ അവതാരകയായി എത്തിയെങ്കിലും ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ടമാർ പടാർ എന്ന കോമഡി ഗെയിം ഷോയിൽ അവതാരകയായി എത്തിയതാണ് ലക്ഷ്മി നക്ഷത്രയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. നിരവധി ആരാധകരെയാണ് താരത്തിന് പരുപാടിയിൽ നിന്ന് ലഭിച്ചത്. അതിന് ശേഷം പരിപാടിയുടെ പേര് മാറ്റി സ്റ്റാർ മാജിക് എന്ന പേരിൽ എത്തിയപ്പോഴും ലക്ഷ്മി തന്നെയാണ് അവതാരകയായി എത്തിയത്. ഒരുപക്ഷെ ലക്ഷ്മിയുടെ അവതരണം തന്നെയാണ് പരിപാടിയുടെ വിജയത്തിന് കാരണമായ ഒരു പ്രധാനഘടകം എന്ന് തന്നെ വേണമെങ്കിൽ പറയാം. നിരവധി ഫാൻസ്‌ പേജുകളും ലക്ഷ്മിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ ലക്ഷ്മി തന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറയുകയാണ്. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ,

എന്നെ സ്‌ക്രീനിൽ കാണുമ്പോൾ നല്ല വണ്ണം തോന്നിക്കും. എത്ര തടി കുറച്ചാലും സ്‌ക്രീനിൽ കാണുന്ന ലുക്കിൽ ഒരു മാറ്റവും വരില്ല. എനിക്ക് ആകെ അൻപത്തി ഒൻപത് കിലോ ഭാരമേ ഉള്ളു. അത് കൊണ്ട് ഇപ്പോൾ ഞാൻ വർക്ക് ഔട്ടുകൾ ഒന്നും ചെയ്യാറില്ല. എന്നാൽ ശരീര ഭംഗി നിലനിർത്തുന്നതിന് വേറെ കുറെ ഡ്രിങ്കുകൾ ഉണ്ട്. അവയൊക്കെ ഞാൻ ഉപയോഗിക്കാറുമുണ്ട്. കുറച്ച് വെള്ളത്തിൽ രണ്ടു സ്പൂൺ ജീരകം ഇട്ടു വെള്ളം തിളപ്പിക്കുക. പേരും ജീരകം ആണ് ഇതിനായി ഉപയോഗിക്കുന്നത്. വെള്ളം വെട്ടി തിരച്ചതിനു ശേഷം അങ്ങനെ തന്നെ വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ആകുമ്പോഴേക്കും ഈ ജീരകത്തിന്റെ മുഴുവൻ ഗുണങ്ങളും വെള്ളത്തിലേക്ക് ഇറങ്ങും. ഇത് ഒന്ന് കൂടി ചൂടാക്കി ഒരു ചെറുനാരങ്ങാ കൂടി പിഴിഞ്ഞ് ഒഴിച്ച് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് അടിവയർ ഒതുങ്ങാൻ ഏറെ ഉപകാരപ്പെടും.

ഇത് കൂടാതെ മറ്റൊരു ലായനി കൂടി ഉണ്ട്. ഒരു സാലഡ് വെള്ളരി, രണ്ട് ചെറുനാരങ്ങ എന്നിവ ഒരു പാത്രത്തിൽ തിളപ്പിച്ച വെള്ളത്തിലേക്ക് മുറിച്ചിടുക. ഇതിന്റെ കൂടെ ഇഞ്ചി ചതച്ചതും പുതിനയിലയും കൂടി ചേർക്കുക. തലേദിവസം രാത്രിയിൽ ആണ് ഇങ്ങനെ വെള്ളം തയാറാക്കി വെക്കേണ്ടത്. ഏകദേശം രണ്ടു കുപ്പി നിറയെ വെള്ളം കാണുന്ന രീതിയിൽ ആയിരിക്കണം തിളപ്പിച്ച വെള്ളം എടുക്കേണ്ടത്. പിറ്റേ ദിവസം രാവിലെ മുതൽ സാധാരണ തിളപ്പിച്ച വെള്ളത്തിന് പകരം ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.  ഇതൊരു ഡീ ടോക്‌സ് ഡ്രിങ്കാണ്. ഇത് ശരീരത്തിലെ വിശാംശങ്ങളെ ഒക്കെ ഇല്ലാതാക്കി ശരീരം വണ്ണം വെക്കുന്നത് തടയുകയും ചെയ്യും. ഇതാണ് ഞാൻ ഉപയോഗിക്കുന്നത് എന്നും ലക്ഷ്മി പറഞ്ഞു.