‘മകന്റെ പിറന്നാൾ ദിനത്തിലും ശ്രദ്ധ വാപ്പ കൊണ്ടുപോയല്ലോ’; ആ വൈറൽ ചിത്രത്തിന് പിന്നിലെ രസകരമായ കഥ

ദുൽഖർ സൽമാന്റെ കഴിഞ്ഞ പിറന്നാളിന് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം ഓർമ്മയില്ലേ… വീടിന് മുന്നിൽ പച്ച ഷർട്ട് ധരിച്ചുകൊണ്ട് പോസ് ചെയ്ത ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. രിസ്ഥിതി സംരക്ഷണ ദിനാശംസകൾ എന്നായിരുന്നു മമ്മൂട്ടി…

ദുൽഖർ സൽമാന്റെ കഴിഞ്ഞ പിറന്നാളിന് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം ഓർമ്മയില്ലേ… വീടിന് മുന്നിൽ പച്ച ഷർട്ട് ധരിച്ചുകൊണ്ട് പോസ് ചെയ്ത ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. രിസ്ഥിതി സംരക്ഷണ ദിനാശംസകൾ എന്നായിരുന്നു മമ്മൂട്ടി ആ പോസ്റ്റിൽ കുറിച്ചിരുന്നത്. എന്നാൽ, ദുൽഖറിന്റെ ജന്മദിനം ആണെന്ന് അറിയാതെയാണ് ആ ഫോട്ടോ പങ്കുവെച്ചതെന്ന് വെളിപ്പെടുത്തുകയാണ് മമ്മൂട്ടി. തീയേറ്ററിൽ പ്രദർശനം തുടരുന്ന ‘കണ്ണൂർ സ്ക്വാഡി’ന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള അഭിമുഖത്തിനിടെയാണ് മെ​ഗാ സ്റ്റാർ ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘‘അത് ആക്സിഡന്റ്ലി ഇട്ട പോസ്റ്റാണ്. അവന്റെ പിറന്നാളാണെന്നത് ഇടാതെ പോയതാണ്, രാവിലെ പോസ്റ്റ് ചെയ്തതാണ്. മറന്നുപോയി. ആളുകൾക്ക് ട്രോൾ ചെയ്യാം അതിൽ കുഴപ്പമൊന്നുമില്ല. ട്രോൾ എപ്പോഴും മോഡേൺ കാർട്ടൂണുകളാണ്. ഇപ്പോഴാരും കാർട്ടൂൺ വരയ്ക്കാറില്ല” – മമ്മൂട്ടി പറഞ്ഞു. അതേസമയം, ഈ ഒറ്റ ചിത്രം കൊണ്ട് ദുൽഖറിന്റെ പിറന്നാൾ ദിനത്തിലും ചർച്ച മുഴുവൻ മമ്മൂട്ടിയെ ചുറ്റിപ്പറ്റി മാറിയിരുന്നു.

‘മകന്റെ പിറന്നാൾ ദിനത്തിലും ശ്രദ്ധ മുഴുവൻ വാപ്പ കൊണ്ടുപോവുകയാണല്ലോ’ എന്ന കമന്റുകളാണ് നിറഞ്ഞത്. ‘ഏതാ ഈ ചുള്ളൻ? ദുൽഖറിന്റെ അനിയനോ’, തുടങ്ങിയ കമന്റുകളും ശ്രദ്ധ നേടി. മകന്റെ പിറന്നാൾ പോസ്റ്റിനു പകരം പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിച്ച മമ്മൂക്കയാണ് എന്റെ ഹീറോ’ എന്നിങ്ങനെ കൗതുകകരമായ കമന്റുകളും വന്നിരുന്നു. അതേസമയം, കണ്ണൂർ സ്ക്വാഡ് വലിയ വിജയത്തിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടി. നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ട്. ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്.