രോമാഞ്ചം എന്ന് പറഞ്ഞാ കുറഞ്ഞ് പോകും! ഞെട്ടിക്കാൻ തന്നെ ലോകേഷും വിജയ്‍യും; ‘ലിയോ’യിൽ ചില്ലറ കളികളല്ല

ലോകേഷ് കനകരാജും – വിജയ്‍യും ഒന്നിക്കുന്ന ലിയോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിക്രത്തിൻറെ വൻ വിജയത്തിന് ശേഷം എത്തുന്ന ലോകേഷ് ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർ അർപ്പിച്ചിരിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൻറെ ഭാഗമായുള്ള ചിത്രമായിരിക്കുമോ…

ലോകേഷ് കനകരാജും – വിജയ്‍യും ഒന്നിക്കുന്ന ലിയോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിക്രത്തിൻറെ വൻ വിജയത്തിന് ശേഷം എത്തുന്ന ലോകേഷ് ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർ അർപ്പിച്ചിരിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൻറെ ഭാഗമായുള്ള ചിത്രമായിരിക്കുമോ ലിയോ എന്നുള്ള ചോദ്യവും സിനിമാപ്രേമികൾക്ക് ഇടയിലുണ്ട്. ആക്ഷന് പേരുകേട്ടതാണ് ലോകേഷ് ചിത്രങ്ങൾ. ലിയോയിൽ ഇതുവരെ കാണാത്തതരം ആക്ഷൻ രംഗങ്ങൾ ഉണ്ടെന്നാണ് വിവരങ്ങൾ.

അതിൽ പ്രധാനം കഴുതപ്പുലിയുമായുള്ള വിജയിയുടെ ഒരു ഏറ്റുമുട്ടൽ രംഗമാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് മുതൽ ട്രെയ്‍ലർ റിലീസ് ഡേറ്റ് അനൌൺസ്‍മെൻറ് പോസ്റ്ററിൽ ഹൈലൈറ്റ് ഇത് തന്നെയായിരുന്നു. മഞ്ഞ് മൂടിയ മലനിരകളിൽ വച്ച് വന്യജീവിയുമായുള്ള വിജയ്‌യുടെ ഫൈറ്റ് സീനിന് അണിയറക്കാർ അത്രയും പ്രാധാന്യം നൽകിയിട്ടുണ്ട്.

ഇപ്പോൾ ഈ ഫൈറ്റിന് വൻ തുകയാണ് നിർമ്മാതാക്കൾ മുടക്കിയതെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഈ ഒറ്റ ഫൈറ്റ് സീക്വൻസിന് വേണ്ടി മാത്രം 10 മുതൽ 15 കോടി വരെയാണ് നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ചെലവഴിച്ചതെന്നാണ് റിപ്പോർട്ട്. ഒക്ടോബർ അഞ്ചിന് എത്തുന്ന ട്രെയ്‍ലറിലും ഈ സീക്വൻസിൽ നിന്നുള്ള ചില ഷോട്ടുകൾ കാണുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്സിനുവേണ്ടിയാണ് ഇത്രയും മുടക്ക് വന്നിരിക്കുന്നത്.