ബ്രഹ്മപുരക്കാർക്ക് വീണ്ടും ആശ്വാസവുമായി മമ്മൂട്ടി 

കുറച്ചു നാളുകൾ കൊണ്ട് സോഷ്യൽ മീഡിയിൽ ചൂടുപിടിക്കുന്ന ഒരു വാർത്ത തന്നെ ആയിരുന്നു ബ്രഹ്മപുരം തീപിടിത്തം, ഇതിൽ ആദ്യ ഘട്ടത്തിലും നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ സംഘം എത്തുകയുംആളുകൾക്ക് വേണ്ട ചിക്ത്സ നടപടികൾ…

കുറച്ചു നാളുകൾ കൊണ്ട് സോഷ്യൽ മീഡിയിൽ ചൂടുപിടിക്കുന്ന ഒരു വാർത്ത തന്നെ ആയിരുന്നു ബ്രഹ്മപുരം തീപിടിത്തം, ഇതിൽ ആദ്യ ഘട്ടത്തിലും നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ സംഘം എത്തുകയുംആളുകൾക്ക് വേണ്ട ചിക്ത്സ നടപടികൾ നടത്തുകയും ചെയ്യ്തിരുന്നു, ഇപ്പോൾ വീണ്ടും അതെ ധൗത്യവുമായി എത്തുകയാണ് നടൻ. ബ്രഹ്മപുരത്തെ വിഷപ്പുക എത്തുന്ന പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കൽ സംഘം നാളെ മുതൽ പര്യടനം നടത്തും.

ഈ തവണ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ നിന്നുള്ള നേത്ര രോഗ വിദഗ്ധർ ആണ് മമ്മൂട്ടിയുടെ  കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനുമായി ചേർന്ന് ബ്രഹ്മപുരക്കാർക്ക് ആശ്വാസവുമായി എത്തുന്നത്. ഈ ഒരു സംഭവത്തിനു ശേഷം പ്രദേശവാസികൾക്ക് കണ്ണിൽ നീറ്റലും പുകച്ചിലും ഉള്ളതായി റിപോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ആ രോഗികളെ ലക്ഷ്യമിട്ടു കൊണ്ടാണ് ഇങ്ങനൊരു സംഘം എത്തുന്നത്.

മുൻപ് നടന്റെ പേരിലുള്ള  മെഡിക്കൽ സംഘം കഴിഞ്ഞമൂന്നു ദിവസം ബ്രഹ്മപുരത്തെ സേവനം ചെയ്തിരുന്നു. ഇപ്പോൾ മമ്മൂട്ടിയുടെ നേത്രത്വത്തിൽ ഉള്ള മെഡിക്കൽ സംഘം നേത്ര രോഗികളുടെ ചിലക്സക്കായി ആണ് എത്തുന്നത്,  നേത്ര വിഭാഗം സീനിയർ ഡോ .എലിസബത്തു ജോസെഫിന്റെ നേതൃത്വത്തിൽ ഒപ്‌റ്റോ മെട്രിസ്റ്റ് ,നേഴ്‌സുമാർ അടങ്ങുന്ന സംഘം ആണ്  നാളെ വീടുകളിൽ എത്തി പരിശോധന നടത്തുന്നത്