മമ്മൂട്ടിക്കൊരു പ്രത്യേകതയുണ്ടെന്നു ജ്യോതിക; കാതലിൽ കാണുക മറ്റൊരു ജ്യോതികയെന്നു മമ്മൂട്ടി

തന്റെ സിനിമ കരിയറിൽ ഏറ്റവും കംഫർട്ടബിൾ ആയി ചെയ്ത സിനിമയാണ് കാതൽ ദി കോർ എന്ന് നടി ജ്യോതിക.ലൊക്കേഷനിൽ നായകൻ നായിക എന്ന വ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും മികച്ച സഹകരണമാണ് ഉണ്ടായിരുന്നതെന്നും നടി പറയുന്നു.കാതൽ…

ന്റെ സിനിമ കരിയറിൽ ഏറ്റവും കംഫർട്ടബിൾ ആയി ചെയ്ത സിനിമയാണ് കാതൽ ദി കോർ എന്ന് നടി ജ്യോതിക.ലൊക്കേഷനിൽ നായകൻ നായിക എന്ന വ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും മികച്ച സഹകരണമാണ് ഉണ്ടായിരുന്നതെന്നും നടി പറയുന്നു.കാതൽ ദി കോർ സിനിമയുടെ പ്രസ്സ് മീറ്റിനിടെയാണ് നടി സിനിമയെക്കുറിച്ച് സംസാരിച്ചത്. അതേസമയം മമ്മൂട്ടി കമ്പനിക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍സന്തോഷമുണ്ടെന്ന്  ജ്യോതിക പറഞ്ഞു . ഒരുപാട് നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് വളരെ സ്‌പെഷ്യലാണെന്നും ജ്യോതിക പറഞ്ഞു. ഈ നിലയിലെത്തിയിട്ടും അദ്ദേഹം പരീക്ഷണങ്ങള്‍ക്ക് തയാറാവുകയാണെന്നും .
ഇത്ര വലിയ ഘട്ടത്തിലെത്തിയിട്ടും പരീക്ഷണം ചെയ്യുന്നവരാണ് യഥാര്‍ത്ഥ ഹീറോ എന്നും ജ്യോതിക പറഞ്ഞു. ഒപ്പം കണ്ണൂർ സ്‌ക്വാഡ് താൻ കണ്ടെന്നും വേറെ ലെവൽ മേക്കിങ് ആയിരുന്നുവെന്നും ജ്യോതിക പറയുന്നുണ്ട്. സംവിധായകൻ ജിയോ ബേബിയെ പ്രശംസിക്കാനും ജ്യോതിക മറന്നില്ല. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ വലിയ ആരാധികയാണ്  താനെന്നും . ആ സിനിമ കണ്ട്  ഷോക്കായി പോയി എന്നും ജ്യോതിക കൂട്ടിച്ചേർത്തു .ഒപ്പം  മലയാളം സിനിമ വളരെ പ്രോഗ്രസീവാണെന്ന് അറിയാമെന്നും  ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സംവിധായകന്റെ പടമാണ് എന്നും   വളരെ കുറച്ച് ഡയലോഗുകളും എക്‌സ്ട്രാ ഓര്‍ഡിനറി പെര്‍ഫോമന്‍സുകളുമാണ് ആ ചിത്രത്തിലുള്ളത് എന്നും ജ്യോതിക പറഞ്ഞു .

അതെ  സമയം കാതൽ ദി കോർ സിനിമയിലെ ജ്യോതികയുടെ കഥാപാത്രത്തെക്കുറിച്ചും നടിയെ തെരഞ്ഞെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും  മമ്മൂട്ടിയും വിശദീകരിച്ചു . പക്വതയുള്ള കഥാപാത്രത്തിന് ജ്യോതിക അനുയോജ്യമാണെന്ന് തോന്നിയതുകൊണ്ടാണ് അവരെ തെരഞ്ഞെടുത്തതെന്നും ഇതുവരെ കണ്ട് ശീലിച്ച ജ്യോതികയായിരിക്കില്ല പ്രേക്ഷകർ കാണാൻ പോകുന്നതെന്നും നടൻ പറയുന്നു.കാതൽ ദി കോർ സിനിമയുടെ പ്രസ് മീറ്റിനിടെയാണ് നടൻ ജ്യോതികയുടെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്.