സ്വന്തം ഒടിടിയുമായി രാമസിംഹൻ; ഓപ്പറേഷൻ അമേരിക്കയിൽ നിന്ന്

സംവിധായകനും മുൻ ബിജെപി സഹയാത്രികനുമായ അലി അക്ബർ എന്ന രാമസിംഹൻ  സ്വന്തം ഒടിടി പ്ലാറ്റ്︋ഫോം ആരംഭിക്കുന്നു. 2024 ഫെബ്രുവരി മാസത്തോടെ ഒടിടി യാഥാർത്ഥ്യമാകുമെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ഒടിടി പ്ലാറ്റ്︋ഫോമിലെ ആദ്യ ചിത്രമായി രാമസിംഹൻ…

സംവിധായകനും മുൻ ബിജെപി സഹയാത്രികനുമായ അലി അക്ബർ എന്ന രാമസിംഹൻ  സ്വന്തം ഒടിടി പ്ലാറ്റ്︋ഫോം ആരംഭിക്കുന്നു. 2024 ഫെബ്രുവരി മാസത്തോടെ ഒടിടി യാഥാർത്ഥ്യമാകുമെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ഒടിടി പ്ലാറ്റ്︋ഫോമിലെ ആദ്യ ചിത്രമായി രാമസിംഹൻ തന്നെ സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ  എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 2024 ഫെബ്രുവരി മാസത്തോടെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.  പ്രമുഖ ഒടിടി ചാനലുകൾ ചിത്രങ്ങൾ ഏറ്റെടുക്കുന്നതിന് വലിയ കാലതാമസമെടുക്കുന്നുണ്ട് എന്നും  ഈ കാലതാമസം ഒഴിവാക്കാൻ എന്ത് ചെയ്യണമെന്ന ആലോചനയുണ്ടായിരുന്നു എന്നും രാമസിംഹൻ പറയുന്നു. അങ്ങനെ  നിരവധി ചിന്തകൾക്ക് ശേഷമാണ് സ്വന്തം ഒടിടി ചാനൽ എന്ന ആശയം രൂപം കൊണ്ടതെന്നും രാമസിംഹൻ വ്യക്തമാക്കി. ബോളിവുഡിൽ വലിയ വിജയമായി കേരള സ്റ്റോറിക്ക് പോലും ഇതുവരെ ഒടിടി ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ ഇപ്പോഴും റിലീസ് നടത്താനാകാതെ കിടക്കുന്നു എന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്  എന്നും  ഇത്തരത്തിലുള്ള കാലതാമസം ചിത്രങ്ങളെ ചിലപ്പോൾ പ്രതികൂലമായി ബാധിക്കുമെന്നും  അതുകൊണ്ട് കൂടിയാണ് സ്വന്തം ഒടിടി എന്ന ആശയത്തിലേക്ക് വേഗത്തിൽ എത്തിയതെന്നും രാമസിംഹൻ വ്യക്തമാക്കി.

അതേസമയം പുതുതായി ആരംഭിക്കുന്ന ഒടിടി പ്ലാറ്റ്︋ഫോം ഓപ്പറേറ്റ് ചെയ്യുന്നത് അമേരിക്കയിൽ നിന്നായിരിക്കുമെന്നും രാമസിംഹൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒടിടി പ്ലാറ്റ്︋ഫോമിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട അമേരിക്കയിൽ നിന്നും ഡിസംബറിൽ ഒരു പ്രമുഖ വ്യക്തി എത്തുന്നുണ്ട്. അദ്ദേഹവുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ ജനുവരി ഫെബ്രുവരി മാസത്തോടെ ഒടിടി പ്ലാറ്റ്︋ഫോം രൂപം കൊള്ളും. ആദ്യ ചിത്രമായി പുഴ മുതൽ പുഴ വരെ ഈ പ്ലാറ്റ്︋ഫോമിലൂടെ റിലീസ് ചെയ്യുമെന്നും രാമസിംഹൻ അറിയിച്ചു.  മലബാർ ലഹളയുടെ ഇരുണ്ട വശങ്ങൾ പ്രമേയമാക്കി രാമൻ സംവിധാനം ചെയ്ത  പുഴമുതൽ പുഴവരെ എന്ന മലയാള ചലച്ചിത്രം വളരെയേറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഈ ചിത്രം ബോളിവുഡിലേക്കും എത്തുന്നുവെന്ന സൂചനകളും നേരത്തെ രാമസിംഹൻ നൽകിയിരുന്നു. ക്രൗഡ് ഫണ്ടിംഗിലൂടെ നിർമ്മിച്ച പുഴ മുതൽ പുഴ വരെ കേരളത്തിൽ റിലീസ് ചെയ്തതിനു പിന്നാലെയാണ് ബോളിവുഡിലേക്ക് എത്തുന്നതെന്ന വിവരം പങ്കുവച്ച് രാമസിംഹൻ എത്തിയത്. ചിത്രത്തിൻ്റെ ഡബ്ബിംഗ് ഉൾപ്പെടെയുള്ള ജോലികൾ പുർത്തിയായെന്നും സംവിധായകൻ രാമസിംഹൻ  വ്യക്തമാക്കിയിരുന്നു. ചിത്രത്തിൻ്റെ സെൻസറിംഗുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അതുടനെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഉടൻതന്നെ പുഴമുതൽ പുഴവരെ ബോളിവുഡിൽ ഹിന്ദി സംസാരിച്ചു തുടങ്ങുമെന്നും രാമസിംഹൻ വ്യക്തമാക്കിയിരുന്നു. കശ്മീർ ഫയൽസ് ബോളിവുഡിൽ വലിയ വിജയമായിരുന്നു.


കേരള സ്റ്റോറിയും വിജയം കണ്ടു. അതുപോലെ തൻ്റെ സിനിമയേയും ബോളിവുഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാമസിംഹൻ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സെൻസറിംഗിനായി ചിത്രം എത്തിയപ്പോൾ സെൻസർ ബോർഡ് ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതെല്ലാം പരിഹരിച്ച് മുന്നോട്ടു പോകാൻ കഴിയുമെന്നും രാമസിംഹൻ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ്. ചിത്രം റിലീസാകുന്നതോടു കൂടി മലബാർ കലാപം ദേശീയതലത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അതെ സമായം സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനം ഇല്ല എന്ന് ചൂണ്ടിക്കാട്ടി  രാമസിംഹൻ പാർട്ടി വിട്ടിരുന്നു. കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ അന്ന് പറഞ്ഞു . ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാനില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിൽക്കുമെന്നും രാമസിംഹൻ അന്ന് വ്യക്തമാക്കിയിരുന്നു.