‘ഫാന്‍ ബോയി’യെ ക്യാമറയിലാക്കി ‘മെഗാ ഷൂട്ടര്‍’!!

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയ്ക്ക് ആരാധകരേറെയാണ്. സിനിമയ്ക്കുള്ളിലും സിനിമയ്ക്ക് പുറത്തും താരത്തിന് ആരാധകരുണ്ട്. വെള്ളിത്തിരയിലെ സൂപ്പര്‍ സ്റ്റാര്‍ നടന്‍ മാത്രമല്ല നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ഫോട്ടോഗ്രാഫിയില്‍ മമ്മൂക്കയ്ക്കുള്ള താത്പര്യം സോഷ്യലിടത്ത് എപ്പോഴും വൈറലാകാറുണ്ട്. താരങ്ങളുടെയും മക്കളുടെയുമെല്ലാം…

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയ്ക്ക് ആരാധകരേറെയാണ്. സിനിമയ്ക്കുള്ളിലും സിനിമയ്ക്ക് പുറത്തും താരത്തിന് ആരാധകരുണ്ട്. വെള്ളിത്തിരയിലെ സൂപ്പര്‍ സ്റ്റാര്‍ നടന്‍ മാത്രമല്ല നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്.

ഫോട്ടോഗ്രാഫിയില്‍ മമ്മൂക്കയ്ക്കുള്ള താത്പര്യം സോഷ്യലിടത്ത് എപ്പോഴും വൈറലാകാറുണ്ട്. താരങ്ങളുടെയും മക്കളുടെയുമെല്ലാം ചിത്രങ്ങള്‍ താരം പകര്‍ത്തി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ സൂപ്പര്‍ ക്ലിക്കാണ് ചാക്കോച്ചന്‍ പങ്കുവച്ചത്. ഫാന്‍ ബോയി മൊമന്റ്, മെഗാഷൂട്ടര്‍ എന്നു പറഞ്ഞാണ് ചാക്കോച്ചന്‍ വീഡിയോ പങ്കുവച്ചത്. ചാക്കോച്ചനെ ഫെയിമിലാക്കുകയാണ് മെഗാസ്റ്റാര്‍.

ഇതിന് മുന്‍പും ചാക്കോച്ചന്‍ ഫോട്ടോഗ്രാഫറായ മമ്മൂട്ടിയെ പങ്കുവച്ചിട്ടുണ്ട്. മകന്‍ ഇസഹാഖിന്റെ ചിത്രങ്ങളും മമ്മൂട്ടി പകര്‍ത്തിയിരുന്നു. അതെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. മകന്‍ ഇസഹാഖിന്റെ ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രവും ചാക്കോച്ചന്‍ പങ്കുവച്ചിരുന്നു.