മമ്മൂട്ടി ചിത്രം ‘കാതൽ’ ഐ എഫ് എഫ് കെയിൽ; മലയാള ചിത്രങ്ങളുടെ പട്ടിക പുറത്ത്

സിനിമ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് തിരുവനന്തപുരത്തെ  അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ . നിരവധി ലോക സിനിമകൾ കാണാൻ സാധിക്കും എന്നതും വിഖ്യാത സംവിധായകരെ വരെ അടുത്ത കാണാനും സംവദിക്കാനും  അവസരം കിട്ടുമെന്നതു…

സിനിമ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് തിരുവനന്തപുരത്തെ  അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ . നിരവധി ലോക സിനിമകൾ കാണാൻ സാധിക്കും എന്നതും വിഖ്യാത സംവിധായകരെ വരെ അടുത്ത കാണാനും സംവദിക്കാനും  അവസരം കിട്ടുമെന്നതു കൊണ്ടും  ഇത്തരം ഫിലിം ഫെസ്റ്റിവലുകൾ  സിനിമയെ ഗൗരവകരമായി കാണുന്ന പ്രേക്ഷകർക്ക് കിട്ടുന്ന ഒരു വലിയ അവസരം തന്നെയാണ്.28-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്ത മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടു. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘കാതൽ:ദ കോർ’ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.  ഇരുപത്തി എട്ടാമത് ഐഎഫ്എഫ്കെയിലാണ് ചിത്രം പ്രദർശിപ്പിക്കുക. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന കാതലിന്റെ സംവിധാനം ജിയോ ബേബി ആണ്. സിനിമ നവംബറിൽ തിയറ്റർ റിലീസ് ചെയ്തേക്കും. ഡിസംബർ എട്ട് മുതൽ 15 വരെയാണ് ഐഎഫ്ഫ്കെ നടക്കുക. ചലച്ചിത്ര മേള മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട്. ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്റെ തടവ് എന്നീ ചിത്രങ്ങൾ ആണ് അവ. നിരവധി നിരൂപക പ്രശംസ നേടിയ അതിര്, പിറ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് ഫാസിൽ റസാഖ്. ഗീത എന്ന അംഗനവാടി ടീച്ചറുടെ കഥയാണ് ‘തടവ് ‘പറയുന്നത്.

വിനയ് ഫോർട് പ്രധാനവേഷത്തിൽ എത്തുന്ന ‘ഫാമിലി’ സോണി എന്ന ക്രിസ്ത്യാനി യുവാവിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ്. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് ചിത്രത്തിന്റെ രചന.  ശാലിനി ഉഷാദേവിയുടെ  എന്നെന്നും, രിനോഷിന്റെ  ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, ശരത്കുമാറിന്റ നീലമുടി, ഗഗൻ ദേവിന്റെ  ആപ്പിൾ ചെടികൾ, ശ്രുതി ശരണ്യത്തിന്റെ  ബി 32 മുതൽ 44 വരെ, വിഘ്‌നേശ് പി ശശിധരന്റെ  ഷെഹർ സാദേ, ആനന്ദ് ഏകാർഷിയുടെ  ആട്ടം, പ്രശാന്ത് വിജയ്  ദായം, രഞ്ജൻ പ്രമോദിന്റെ ഓ ബേബി, സതീഷ് ബാബുസേനൻ , സന്തോഷ് ബാബുസേനൻ എന്നിവരുടെ  ആനന്ദ് മോണാലിസ മരണവും കാത്ത്, സുനിൽ കുടമാളൂരിന്റെ  വലസൈ പറവകൾ എന്നിവയാണ് കാതലിനൊപ്പം സിനിമാ ടുഡേ വിഭാ​ഗത്തിൽ പ്ര​ദർശിപ്പിക്കുന്ന മറ്റ് സിനിമകൾ. 28മത് കേരള ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ നടക്കും. നേരത്തെ ലിജോ  ജോസ് പെല്ലിശ്ശേരി  സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കവും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക നായികയായി എത്തുന്ന മലയാള ചിത്രാണ് കാതല്‍.പന്ത്രണ്ട് വർഷങ്ങൾക്കു ശേഷമാണ് ജ്യോതിക വീണ്ടും മലയാളത്തിൽ എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണിത്. 2023 ഡിസംബർ 8 മുതൽ 15 വരെയാണ് ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത് അരങ്ങേറുന്നത്. ബൊളീവിയൻ ചിത്രം ‘ഉതമ’ ആയിരുന്നു കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം പുരസ്‌ക്കാരം സ്വന്തമാക്കിയത്.