മമ്മൂട്ടി കണ്ണാടി നോക്കുന്നത് രണ്ടു സിനിമകളിൽ! ആ രംഗങ്ങളിൽ  വലിയ ദൃശ്യപ്രകടനം തന്നെയാണ്  അദ്ദേഹം കാഴ്ച്ച വെക്കുന്നത് 

ഈ അടുത്ത കാലത്തു മമ്മൂട്ടി രണ്ടു സിനിമകളിൽ കണ്ണാടിയിൽ നോക്കുന്ന രംഗമുണ്ട്, അതിൽ ഒന്ന് നൻ പകൽ നേരത്തെ മയക്കം,മറ്റൊന്ന് കാതൽ ദി കോർ, ഈ രണ്ടു കഥപാത്രങ്ങളും സ്വയം തിരിച്ചറിയുകയാണ്, ഒരാൾ തന്നിലെ…

ഈ അടുത്ത കാലത്തു മമ്മൂട്ടി രണ്ടു സിനിമകളിൽ കണ്ണാടിയിൽ നോക്കുന്ന രംഗമുണ്ട്, അതിൽ ഒന്ന് നൻ പകൽ നേരത്തെ മയക്കം,മറ്റൊന്ന് കാതൽ ദി കോർ, ഈ രണ്ടു കഥപാത്രങ്ങളും സ്വയം തിരിച്ചറിയുകയാണ്, ഒരാൾ തന്നിലെ അപരവ്യക്തിത്വവും ,രണ്ടാമൻ തന്റെ ലൈംഗിക സത്വം സ്വയം കണ്ടെത്തുന്നതും ആണ് അദ്ദേഹം  അഭിനയിച്ചു പ്രതിഫലിപ്പിച്ചത്, മറ്റൊരാളെ പോലെ ഒരാൾ നോക്കിക്കാണുന്ന ഈ രീതിയെ മനഃശാസ്ത്രജ്ഞർ പോലും മിറർ ഗയിസിംഗ് എന്നാണ് വിളിക്കുന്നത്,

അദ്ദേഹത്തിനിൽ നടൻ ഇതൊരു പതിവാക്കിയിരിക്കുകയാണ് എന്ന് തോന്നും, സ്വന്തം പ്രതിച്ഛായയോടെ തന്നെ പൊരുതുന്ന ഒരു നടൻ അതാണ് മമ്മൂട്ടി, തനറെ വേഷങ്ങളുടെ അഴിച്ചുപണി അഭ്രപാളികളിൽ ദൃശ്യപ്രകടനം നടത്തുന്ന നടൻ, പ്രതിബിംബ കെണിയിൽ അകപ്പെടാതിരിക്കാനുള്ള കരുതലുകൾ മമ്മൂട്ടിയുടെ സിനിമകളിലൂടെ കാണാം.

നടന്റെ സമീപ കാല ദൃശ്യങ്ങൾ മലയാള സിനിമയ്ക്ക് തന്നെ വലിയ ആണ് സംഭവിച്ചിരിക്കുന്നത്, ഇപ്പോൾ ഭ്രമയുഗത്തിൽ വാണിജ്യ ചേരുവകൾ ഒന്നുമില്ലാതെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ഇത്രയും വിജയം കൈവരിക്കാൻ കാരണം മമ്മൂട്ടി എന്ന മഹാ നടൻ തന്നെയാണ് എന്നാണ് പ്രേക്ഷകർ പറയുന്നതും,