‘ആർ ഡി എക്സ്’  സംവിധായകൻ നഹാസ് ഹിദായത് വിവാഹിതനായി 

തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമായിരുന്നു ആർ ഡി എക്സ്, ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ നഹാസ് ഹിദായത് വിവാഹിതനായി എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, കാഞ്ഞിരപ്പള്ളി സ്വദേശിനി ഷഫ്ന ആണ് വധു, ഒരു ഒപ്‌റ്റോമെട്രി വിദ്യാർത്ഥിയാണ് ഷഫ്‌ന, കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിസ്ചയം. ഇരുവരുടയും  വിവാഹത്തിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമാണ് പങ്കെടുത്തിരുന്നത്.

സംവിധായകൻ ബേസിൽ ജോസഫിന്റെ അസിറ്റന്റ് ഡയറക്ടർ ആയാണ് നഹാസ് സിനിമ രംഗത്തേക്ക് പ്രവേശിച്ചത്, ഗോദ എന്ന ചിത്രത്തിൽ ആയിരുന്നു അസ്സിസ്റ്റന്റെ ഡയറക്ടർ ആയി എത്തിയതും, എന്നാൽ ആർ ഡി എക്സ് എന്ന ചിത്രം ആയിരുന്നു നഹാസിന്റെ ആദ്യ സംവിധാന ചിത്രം,

ചിത്രം ഹിറ്റ് ആകുകയും 100  കോടി ക്ലബ്ബിൽ എത്തുകയും ചെയ്യ്തു, ആന്റണി വര്ഗീസ്, നീരജ് മാധവ്, ഷെയിൻ നിഗം,മഹിമ നമ്പ്യാർ, ബാബു ആന്റണി, അങ്ങനെ നിരവധി താരങ്ങൾ അഭിനയിച്ചിരുന്നു,