3 ഇതിഹാസങ്ങള്‍ ഒരുമിച്ച് ; ‘കേരളീയം’ വേദിയിലെ  വൈറൽ ചിത്രം

പക്ഷെ ഇപ്പോൾ ഇവര്‍ ഒരു വേദിയില്‍ ഒരുമിച്ചെത്തിയ  എത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ഉദ്ഘാടന ചടങ്ങിൽ ഈ മൂന്ന് താരങ്ങളും ഒന്നിച്ച് എത്തിയിരുന്നു.…

പക്ഷെ ഇപ്പോൾ ഇവര്‍ ഒരു വേദിയില്‍ ഒരുമിച്ചെത്തിയ  എത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ഉദ്ഘാടന ചടങ്ങിൽ ഈ മൂന്ന് താരങ്ങളും ഒന്നിച്ച് എത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം.1956 നവംബർ 1 നാണ് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ടത്. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാർ കേരളീയം എന്ന പേരിൽ ഒരു സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ന് മുതല്‍ നവംബര്‍ 7വരെയാണ് തിരുവനന്തപുരത്ത് മലയാളത്തിന്‍റെ മഹോത്സവം എന്ന പേരില്‍ കേരളീയം സംഘടിപ്പിച്ചിരിക്കുന്നത്.

അതൊക്കെ അവിടെ നിൽക്കട്ടെ ഈ കേരളീയവുമായി ബന്ധപ്പെട്ടു ഇപ്പോൾ ശ്രദ്ധ നേടുന്നത് മറ്റൊരു കാര്യമാണ്. എന്തെന്നാൽ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളാണ് കമല്‍ഹാസനും, മമ്മൂട്ടിയും, മോഹന്‍ലാലും. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പക്ഷെ ഇപ്പോൾ ഇവര്‍ ഒരു വേദിയില്‍ ഒരുമിച്ചെത്തിയ  എത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ഉദ്ഘാടന ചടങ്ങിൽ ഈ മൂന്ന് താരങ്ങളും ഒന്നിച്ച് എത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതിഹാസങ്ങള്‍ ഒറ്റ ഫ്രൈമില്‍ എന്നാണ് പലരും ഈ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ആണ്ടവര്‍, മെഗാസ്റ്റാര്‍, കംപ്ലീറ്റ് ആക്ടര്‍ എന്നും ചിലര്‍ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഇത് വച്ചുള്ള നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൻതോതിൽ നിറയുന്നുണ്ട്. ഉത്‌ഘാടന വേദിയിൽ നിന്നുകൊണ്ട്  മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാർക്കൊപ്പവും സിനിമാ താരങ്ങളായ കമൽ ഹാസനും മമ്മൂട്ടിക്കും ശോഭനയ്ക്കുമൊപ്പവും  നടൻ മോഹൻലാൽ സെൽഫി എടുക്കുന്ന ചിത്രവും  വീഡിയോയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.  ഈ ആഘോഷ വേളയിൽ മുഖ്യമന്ത്രി എന്തൊക്കെയാണ് പറഞ്ഞതെന്ന് നോക്കാം. കേരളീയർ ആയതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആർക്കും പിന്നിൽ അല്ല കേരളീയർ എന്ന ആത്മാഭിമാന പതാക ഉയർത്താൻ കഴിയണം. നമ്മുടെ നേട്ടങ്ങൾ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ചില നഗരങ്ങൾ ലോകത്ത് അറിയപ്പെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘർഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളീയം ആഘോഷത്തിന്‍റെ ഭാഗമായി ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി. കവടിയാര്‍ മുതല്‍ കിഴക്കേ കോട്ടവരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. ആഘോഷത്തിന് ദേശീയ അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്.

നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും. ചുമർ ചിത്രങ്ങളും ഇൻസ്റ്റലേഷനുകളും ഉൾക്കൊള്ളുന്ന പ്രദർശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്‍റെ ഭാഗമായി നടക്കും. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തിൽ പുസ്തകോത്സവം നടക്കും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും തെന്നിന്ത്യന്‍ താരങ്ങള്‍ക്കുമൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണി നിരന്നിരുന്നു. കൂടാതെ യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും  ചടങ്ങിൽ പങ്കെടുത്തു.