സുപ്രീം കോടതി ഉത്തരവിന് ശബ്ദം നൽകിയ മമ്മൂട്ടി; കൗതുകമുണർത്തുന്ന ആ കഥ ഇങ്ങനെ

മമ്മൂട്ടിയുടെ എക്കാലത്തെയും ഒരു ഹിറ്റ് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സംവിധാനം നിര്‍വഹിച്ചത് കെ മധുവാണ്.  സേതുരാമയ്യര്‍ നായകനായി എത്തുന്ന ആറാം ചിത്രം അടുത്തിടെ കെ മധു പ്രഖ്യാപിച്ചിരുന്നു. സേതുരാമയ്യരുടെ കൗതുകം നിറഞ്ഞ ഒരു സിനിമാ…

മമ്മൂട്ടിയുടെ എക്കാലത്തെയും ഒരു ഹിറ്റ് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സംവിധാനം നിര്‍വഹിച്ചത് കെ മധുവാണ്.  സേതുരാമയ്യര്‍ നായകനായി എത്തുന്ന ആറാം ചിത്രം അടുത്തിടെ കെ മധു പ്രഖ്യാപിച്ചിരുന്നു. സേതുരാമയ്യരുടെ കൗതുകം നിറഞ്ഞ ഒരു സിനിമാ വിശേഷം ഓര്‍ക്കുന്നത് ചിലപ്പോള്‍ പ്രേക്ഷകരെ രസിപ്പിച്ചേക്കും. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം അക്കാലത്ത് വേറിട്ട ഒരു അനുഭവമായിരുന്നു. എസ് എൻ സ്വാമിയുടെ തിരക്കഥയിലുള്ള ചിത്രത്തില്‍ നായകനായ മമ്മൂട്ടിയുടെ നടത്തവും മാനറിസങ്ങളുമെല്ലാം ആകര്‍ഷകങ്ങളായി. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയില്‍ മറ്റൊരു കൗതുകവുമുണ്ട്. സുപ്രിംകോടതിയുടെ ഒരു ഉത്തരവ് സിബിഐ സിനിമയിലെ നായകൻ മമ്മൂട്ടിയുടെ ശബ്‍ദത്തിലായിരുന്നു എന്നതാണ് ആ പ്രത്യേകത. സുപ്രിംകോടതിയുടെ ഒരു ഉത്തരവ് സിബിഐ സിനിമയിലെ നായകൻ മമ്മൂട്ടിയുടെ ശബ്‍ദത്തിലായിരുന്നു എന്നതാണ് ആ പ്രത്യേകത.

കേരള സ്റ്റേറ്റ് കുമാരപുരം പോലീസ് സ്റ്റേഷനിൽ ഓമന എന്ന സ്ത്രീയുടെ മരണ സംബദ്ധമായി ചാർജി ചെയ്തിരുന്ന ക്രൈം പെട്ടീഷൻ നമ്പർ 25/86 കേസിന്റെ അന്വേഷണം സി ബിഐ കേരള സർക്കിളിനു  വിട്ടു കൊടുത്തു കൊണ്ട് ഉത്തരവായിരിക്കുന്നു എന്നതാണ് അത് .ഇതിന്റെ ഒരു ഇംഗ്ലീഷ് വേർഷൻ ആയിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്.   1988-ൽ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സി.ബി.ഐ സീരീസ്, കഠിനമായ കേസുകൾ ഭേദിക്കുന്നതിനുള്ള ബുദ്ധിശക്തിയുള്ള തന്ത്രങ്ങളിൽ വിശ്വസിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനായ സേതുരാമ അയ്യർ എന്ന മമ്മൂട്ടി കഥാപാത്രത്തിൽ കേന്ദ്രീകരിച്ചാണ് നിർമിച്ചിട്ടുള്ളത്. ‘ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ വൻ ഹിറ്റായി. 1989ല്‍ ജാഗ്രത എന്ന രണ്ടാം ഭാഗം എത്തിയെങ്കിലും വൻ വിജയമായിരുന്നില്ല. സേതുരാമയ്യര്‍ സിബിഐയെന്ന പേരില്‍ മൂന്നാം ഭാഗവും ‘നേരറിയാന്‍ സിബിഐ’ എന്ന പേരില്‍ നാലാം ഭാഗവും പ്രദര്‍ശനത്തിന് എത്തി. സിബിഐയിലെ ഡിവൈഎസ്‍പിയായിട്ടായിരുന്നു നായകൻ മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടത്. സിബിഐയിലെ സിഐയായി സുരേഷ് ഗോപിയും ചിത്രത്തില്‍ ഉണ്ടായിരുന്നു. ജഗതി, മുകേഷ്, സുകുമാരൻ, ബഹദൂര്‍, ശ്രീനാഥ്, വിജയരാഘവൻ, ഉര്‍വശി, ജനാര്‍ദനൻ, ക്യാപ്റ്റൻ രാജു, ജഗനാഥ വര്‍മ, കെപിഎസി സണ്ണി, സിഐ പോള്‍, അടൂര്‍ ഭവാനി. കുണ്ടറ ജോണി, ടി പി മാധവൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ മമ്മൂട്ടി നായകനായ ഒരു സിബിഐ ഡയറിക്കുറിപ്പില്‍ വേഷമിട്ടു.

ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ സംഗീത സംവിധാനം ശ്യാമായിരുന്നു. അതെ സമയം മമ്മൂട്ടിയുടെ സി.ബി.ഐ. സീരീസിന്റെ ആറാം ഭാഗം പുറത്തിറങ്ങുമെന്ന്സം വിധായകൻ കെ. മധു ഉറപ്പു നൽകിയതുമൊക്കെ ചർച്ചയായിരുന്നു. മസ്കറ്റിലെ ഹരിപ്പാട് സ്വദേശികളുടെ കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സിബിഐ സിരീസിലെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ചിത്രത്തിന് ആറാം ഭാഗം ഉണ്ടാവുമെന്നും ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടക്കുമെന്നും കെ മധു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അന്ന്കൂ ട്ടിച്ചേർത്തു. അതേസമയം യുവ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആയിരിക്കും സിബിഐ 6 ന് തിരക്കഥ ഒരുക്കുകയെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു എന്നാൽ ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല..  ഫ്രാഞ്ചൈസിയുടെ അഞ്ച് ചിത്രങ്ങളും കെ. മധു സംവിധാനം ചെയ്യുകയും എസ്.എൻ. സ്വാമി തിരക്കഥയെഴുതുകയും ചെയ്തു. CBI 5: പരമ്പരയിലെ’ ഏറ്റവും പുതിയ ഭാഗമായ ‘ദി ബ്രെയിൻ’ കഴിഞ്ഞ വർഷം പുറത്തിറങ്ങി. ചിത്രം മോശം പ്രതികരണങ്ങൾ ആണ് നേടിയത് .  വന്‍ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ സിബിഐ 5 പ്രേക്ഷകാഭിപ്രായം നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. ബോധപൂര്‍വ്വം നെഗറ്റീവ് പ്രചരണം നടന്നുവെന്ന് സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് റിവ്യൂസിനെക്കുറിച്ച് സംവിധായകന്‍ കെ മധു പ്രതികരിച്ചിരുന്നു. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍ മാര്‍ക്ക് മറികടന്നിരുന്നു ചിത്രം.