ഉൻ അഴകും സ്റ്റൈലും… പറഞ്ഞ് പറഞ്ഞ് ക്ലീഷേ ആയിപ്പോയി; അന്നാലും ‘എന്റെ പൊന്നിക്കാ’; കിടിലൻ ലുക്കിൽ ഞെട്ടിച്ച് മമ്മൂക്ക

ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വരുന്ന ചിത്രങ്ങളൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട് മെ​ഗാ സ്റ്റാർ മമ്മൂക്ക. . കൗ ബോയ് ഹാറ്റ് ധരിച്ച്‌ സൂപ്പർ കൂൾ ലുക്കിൽ നിൽക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. വെള്ള ടീ ഷർട്ടും ബ്ല്യൂ ഡെനിം ജീൻസും ധരിച്ച മമ്മൂട്ടിയുടെ ലുക്ക് അമ്പരിപ്പിക്കുന്നതാണ്. നീട്ടി വളർത്തിയ മുടി താരം കെട്ടിവച്ചിരിക്കുകയാണ്. കൂടെ കണ്ണട കൂടി വെച്ചതോടെ താരത്തിന്റെ ലുക്ക് വേറെ ലെവൽ ആയിട്ടുണ്ട്.

ഊരുചുറ്റുന്നവൻ (rambler) എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകർത്തിയത്. പറഞ്ഞു പറഞ്ഞ് ക്ലീഷേ ആയി മാറിയെങ്കിലും താരത്തിന്റെ ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മമ്മൂട്ടിയുടെ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് അജു വർഗീസ് ദി റിയൽ ജാഡ എന്നാണ് കുറിച്ചത്. ചെറുപ്പക്കാരെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ കമന്റ്.