മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ റിലീസ് തീയതി പ്രഖ്യാപിച്ചു!  ചിത്രത്തിന്റെ തീയറ്റർ ചാർട്ടിങ് ആരംഭിച്ചു 

മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ചിത്രം ഭ്രമയുഗം ഫെബ്രുവരി 15  നെ തീയറ്ററുകളിൽ റിലീസ് ആകുകയാണ്, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം  സിനിമ പ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറാകുകയാണ്, ചിത്രത്തിന്റെ തീയറ്റർ ചാർട്ടിങ് ആരംഭിച്ചതായി ഇപ്പോൾ റിപോർട്ടുകൾ എത്തുന്നുണ്ട്. ഫെബ്രുവരി 15 നാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുന്നത്. ഇക്കാര്യം ഉറപ്പിച്ചിരിക്കുന്ന അണിയറപ്രവർത്തകർ.  ആന്റോ ജോസഫിന്റെ ആന്‍ മീഡിയ കമ്പനി വഴിയാണ് കേരളത്തിലെ റിലീസ് നടക്കുക

റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉടൻ തന്നെയുണ്ടാകും. അതോടൊപ്പം ചിത്രത്തിന്റെ പുറത്തിറങ്ങിയ പുതിയ ഒരു  ചിത്രവും  സോഷ്യൽ മീഡിയിൽ  ശ്രദ്ധ നേടുന്നുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രം ഒരു ചാരുകസേരയിൽ ഇരിക്കുന്ന തരത്തിലാണ് പുതിയ ചിത്രം.   ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക് , എന്നാൽ ഈ കാര്യം നടനോട് ചോദിച്ചപ്പോൾ ആദ്യം സിനിമ ഇറങ്ങട്ടെ എന്നായിരുന്നു മറുപടി.

ഈ വർഷത്തിലും  ഒരു മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങുന്നു എന്നത് പാന്‍ ഇന്ത്യന്‍ തലത്തില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു.  തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും കഥ പറയുക എന്ന് ഉറപ്പ് നൽകുന്നതായിരുന്നുചിത്രത്തിന്റെ  ടീസർ , ചിത്രത്തിൽ മ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.