ലിജോ ഭായ്… മലയാളത്തില്‍ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി!!! ‘മലൈക്കോട്ടൈ വാലിബനെ’ അഭിനന്ദിച്ച് സാജിദ് യാഹിയ

ആരാധക ലോകം കാത്തിരുന്ന മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലൊരുങ്ങിയ ‘മലൈക്കോട്ടൈ വാലിബന്‍’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിനെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനെ കുറിച്ച് നിറയുന്നത്. ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ സാജിദ് യഹിയ.…

ആരാധക ലോകം കാത്തിരുന്ന മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലൊരുങ്ങിയ ‘മലൈക്കോട്ടൈ വാലിബന്‍’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിനെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനെ കുറിച്ച് നിറയുന്നത്.

ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ സാജിദ് യഹിയ. ലോകത്തിലെ തന്നെ മികച്ച സംവിധായകര്‍ നമ്മുക്കൊപ്പം ഉണ്ടെന്നാണ് ചിത്രം കണ്ട ശേഷം സാജിദ് യാഹിയ ഫേസ്ബുക്കില്‍ കുറിച്ചത്. ലിജോ ഭായ് മലയാളത്തില്‍ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി. ഇന്ത്യന്‍ സിനിമയ്ക്ക് ഇനി തന്റെടത്തോടെ പറയാം ‘we have world class makers among us ‘ എന്ന്! .. ഇത് നിശ്ചയമായും തീയേറ്ററില്‍ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ്! നമ്മള്‍ മലയാളികള്‍ ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത ഒരു മാസ്റ്റര്‍ പീസ്സ് എന്ന ബോധ്യത്തോടെ. Lijo Jose Pellissery Lijo Jose Pellissery എന്നാണ് സാജിദ് യാഹിയ കുറിച്ചത്.

ബിഗ് സ്‌ക്രീനില്‍ വിസ്മയങ്ങള്‍ തീര്‍ത്തിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. രാജസ്ഥാന്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. 130 ദിവസത്തോളം നീണ്ട ചിത്രീകരണം ജൂണ്‍ രണ്ടാം വാരം ആണ് അവസാനിച്ചത്.

ഒരു ഫെയറി ടേല്‍ പോലെ, അമര്‍ചിത്ര കഥ പോലെ ഒരു സിനിമ. കോസ്റ്റ്യൂം പ്ലേ എന്നും പറയാം. ഒരു സാങ്കല്‍പ്പിക ലോകമാണ് സിനിമയ്ക്കുള്ളത്. ഒരു സ്ഥലമോ കാലമോ ഒന്നും പറയുന്നില്ല ഈ സിനിമയില്‍. ഒരു കളര്‍ പാറ്റേണിലും ചാര്‍ട്ടിലുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

സ്ഥിരം ലിജോ പടങ്ങളെ പോലെ ആദ്യ പകുതിയില്‍ പതിഞ്ഞ തുടക്കമാണ് എന്നാണ് പ്രേക്ഷകാഭിപ്രായം. നാട് ചുറ്റി മല്ലന്മാരെ തോല്‍പ്പിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന മല്ലനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. വിവിധ നാടുകളിലൂടെ അദ്ദേഹം നടത്തുന്ന യാത്രയും അതിനിടയില്‍ ഉണ്ടാകുന്ന അനുഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.