മമ്മൂട്ടി-ജയറാം-മിഥുൻ മാജിക് കോംബോ; കളക്ഷൻ കൂമ്പാരവുമായി ‘ഓസ്ലർ’

ഒരു സിനിമക്ക് റിലീസ് ദിവസം തന്നെ മികച്ച കളക്ഷൻ ലഭിച്ചു, തീയറ്ററിൽ   പോസിറ്റീവ് റെസ്പോൻഡ്‌സ്  ലഭിക്കുക എന്നത്  അണിയറപ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് . എന്നാൽ  അത്തരത്തില്‍ പ്രേക്ഷകരില്‍ ആവേശം ഉയര്‍ത്തുന്ന സിനിമയാണ്…

ഒരു സിനിമക്ക് റിലീസ് ദിവസം തന്നെ മികച്ച കളക്ഷൻ ലഭിച്ചു, തീയറ്ററിൽ   പോസിറ്റീവ് റെസ്പോൻഡ്‌സ്  ലഭിക്കുക എന്നത്  അണിയറപ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് . എന്നാൽ  അത്തരത്തില്‍ പ്രേക്ഷകരില്‍ ആവേശം ഉയര്‍ത്തുന്ന സിനിമയാണ് അബ്രഹാം  ‘ഓസ്‍ലര്‍’. ജയറാം- മമ്മൂട്ടി- മിഥുന്‍ മാനുവല്‍ തോമസ് കോമ്പോയില്‍ ഇറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ  പ്രദര്‍ശനം തുടരുകയാണ്. ഈ സമയത്  ആദ്യദിനം ആ​ഗോളതലത്തിൽ  ‘അബ്രഹാം ഓസ്‌ലർ’  നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. വിവിധ ട്രേഡ് ​ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും എന്റർടൈൻമെന്റ് വെബ്സൈറ്റുകളുടെയും  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യദിനം ചിത്രം  നേടിയത്, ഏകദേശം ആറ് കോടി അടുപ്പിച്ചാണ് ചിത്രം നേടിയതും . കേരളത്തിനൊപ്പം ജിസിസിയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. അബ്രഹാം ഓസ്‌ലറില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. പക്ഷെ ഈ കഥാപാത്രം  സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം കൂടിയാണ് .

രണ്ടാം പകുതിയില്‍ മമ്മൂട്ടിയുടെ ഇന്‍ഡ്രോ സീന്‍ തിയറ്ററില്‍  പറഞ്ഞറിയിക്കാൻ  കഴിയാത്ത വലിയാ ഓളമാണ്  തീര്‍ത്തത്. അതേസമയം തന്നെ   മമ്മൂട്ടി എന്തിനാണ് അബ്രഹാം ഓസ്ലറിലെ  ഒരു വേഷം  ചെയ്തത്  എന്ന് ചോദിക്കുന്നവരും ഏറെയാണ്.  ഇത് മറുപടി മമ്മൂട്ടി തന്നെ നൽകുകയും ചെയ്തിരുന്നു. കഥാപാത്രത്തെയാണ് തെരെഞ്ഞെടുത്ത. എല്ലാ സിനിമകളും അനഗ്നെ തന്നെയാണ്.. 42 വർഷമായി തുടരുന്ന അഭിനയ ജീവിതത്തിൽ അതൊരു ഭാരമായി തോന്നിയിട്ടില്ല, താരു മെഗാ സ്റ്റാർ എന്ന് പറഞ്ഞു നടക്കുന്ന ആളല്ല, അത് കൊണ്ട് തന്നെ ഇന്ന ഇന്ന കഥാപാത്രങ്ങളെ ചെയ്യൂ എന്ന് തനിക്ക് നിർബന്ധവുമില്ല  മമ്മൂട്ടി പറഞ്ഞത്. എന്തായാലും മികച്ച ഇൻട്രോയായിരുന്നു ജയറാം നായകനായ ചിത്രത്തില്‍ മമ്മൂട്ടിക്ക് ലഭിച്ചത്. അതോടൊപ്പം അബ്രഹാം ഓസ്‌ലറിലെ മമ്മൂട്ടി ഫാക്ടർചിത്രത്തിന്റെ കളക്ഷനെയും നല്ല രീതിൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.  മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ കൂടുതല്‍ ഷോകള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്.

ആദ്യദിനം തന്നെ 150 സ്‌ട്രെസ് ഷോകളായിരുന്നു നേടിയത്.   ഓസ്‍ലര്‍ നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നാണ്. ഓസ്‍ലറിന്റെ പ്രീ സെയില്‍ ഒരു കോടി രൂപയിലധികം നേടിയിരുന്നു എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആണ് അബ്രഹാം  ഓസ്‍ലര്‍ തിയറ്ററുകളിൽ എത്തിയത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്റേതായി എത്തിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഡോ. രൺധീർ കൃഷ്ണയാണ്. ജയറാമിനൊപ്പം മമ്മൂട്ടി, അനശ്വര, ജ​ഗദീഷ്, അർജുൻ അശോകൻ തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരന്നിരുന്നു. മികച്ച ഓപ്പണിംഗ് ഡേ കളക്ഷൻ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഓസ്‍ലര്‍. കിംഗ് ഓഫ് കൊത്ത, നേര്, കണ്ണൂര്‍ സ്ക്വാഡ്,  എന്നിവയാണ് പട്ടികയിലുള്ള മറ്റ് സിനിമകള്‍. അതേസമയം, ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. സിദ്ധാര്‍ത്ഥ ഭരതന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല്‍ സദാശിവന്‍ ആണ് സംവിധാനം. തെലുങ്ക് ചിത്രം യാത്ര2വും റിലീസിന് ഒരുങ്ങുന്നുണ്ട്. ജീവയാണ് മറ്റൊരു വേഷത്തില്‍ എത്തുന്നത്.  അബ്രഹാം ഓസ്‌ലാറിലൂടെ മികച്ച ഒരു തുടക്കം തന്നെയാണ് മമ്മൂട്ടി ആരാധകർക്ക് ഈ വര്ഷം സമ്മാനിച്ചിരിക്കുന്നത്.