മുഖത്തെ ഒരുപാട് നിഗൂഡതകൾ ഒളിച്ചിരിക്കുന്നു! വില്ലനോ, നായകനോ, ആരെയോ കാത്തിരിക്കുന്ന ‘ഭ്രമയുഗ’ത്തിലെ  മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറൽ  

സിനിമ പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം, ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വമ്പൻ അപ്‌ഡേറ്റുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ…

സിനിമ പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം, ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വമ്പൻ അപ്‌ഡേറ്റുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്, ഈ ചിത്രങ്ങൾ കണ്ടാൽ തന്നെ അറിയാം മുഖത്തെ ഒരുപാട് നിഗൂഡതകൾ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് എന്ന്, മമ്മൂട്ടി നായകനോ ,വില്ലനോ

നിഗൂഢ ഭാവങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മമ്മൂട്ടിയുടെ പലതരത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്, ഇതിൽ മമ്മൂട്ടി നായകനോ, അതോ വില്ലനോ എന്നാണ്  ആരാധകരുടെ സംശയം, മനക്കലെക്ക് വരുന്ന  അതിഥിയെ കാത്ത് നിൽക്കുന്ന മമ്മൂട്ടി അതാണ് ഈ ചിത്രങ്ങളുടെ ആശയം, എന്നാൽ ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലൻ എന്ന സൂചന നൽകിയത് ചിത്രത്തിന്റെ ട്രയിലർ ആയിരുന്നോ

ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്, ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭ്രമയുഗം, ചിത്രം ഫെബ്രുവരി 15  നെ തീയറ്ററുകളിൽ റിലീസ് ആകുകയാണ്,