മമ്മൂക്കയെ വെച്ച് ആദ്യത്തെയും, മൂന്നാമത്തെയും സിനിമ ചെയ്യ്തപ്പോൾ ഉണ്ടായ ഒരേ ഒരു വ്യത്യാസം അതായിരുന്നു, അജയ് വാസുദേവ് 

മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വന്നു പിന്നീട് സംവിധായകനായ ഒരു താരമാണ് അജയ് വാസുദേവ് , ഇപ്പോൾ സംവിധായകൻ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്.…

മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വന്നു പിന്നീട് സംവിധായകനായ ഒരു താരമാണ് അജയ് വാസുദേവ് , ഇപ്പോൾ സംവിധായകൻ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. മമ്മൂട്ടി ചിത്രമായ രാജാധി രാജ എന്ന ചിത്രം ചെയ്യ്തുകൊണ്ടാണ് അജയ് തന്റെ സംവിധാന കുപ്പായം ആദ്യം അണിഞ്ഞെത്തിയത്, പിന്നീട് മാസ്റ്റർ പീസ്, ഷൈലോക്ക് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്യ്തു.

തന്നോട് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട് മമ്മൂക്കയെ വെച്ച് ആദ്യ സിനിമ  ചെയ്യ്തപ്പോളും മൂന്നാമത്തെ സിനിമ ചെയ്യ്തപ്പോളും ഉണ്ടായ വത്യാസത്തെ കുറിച്ച്, പക്ഷെ അദ്ദേഹത്തെ കുറിച്ച് അങ്ങനെ ഒരു വത്യാസം ഉണ്ടായിട്ടില്ല, എന്നാൽ തോന്നിയ ഒരേഒരു വത്യാസം , അദേഹവുമായി കൂടുതൽ പരിചയപ്പെടുമ്പോൾ മമ്മൂക്ക കൂടുതൽ സ്നേഹം കാണിക്കുകയും, വഴക്ക് പറയാനുള്ള ഇക്കയുടെ സ്വാതന്ത്ര്യം കൂടുകയും ചെയ്‌യും അത് മാത്രമാണ് തനിക്ക് തോന്നിയിട്ടുള്ള വത്യാസം

അതല്ലാതെ അദ്ദേഹത്തിൽ നിന്നും ഒരു വത്യാസവും തനിക്ക് തോന്നിയിട്ടില്ല, അദ്ദേഹം ആദ്യ സിനിമ ചെയ്യ്താലും, മൂന്നാമത്തെ സിനിമ ചെയ്യ്താലും ഒരുപോലെ തന്നെയാണ്, മമ്മൂക്ക എന്ന് പറയുന്നത് തന്നെ ഒരു സ്റ്റയിൽ ആണ് അദ്ദേഹത്തെ നമ്മളായിട്ട് കൂടുതൽ സ്റ്റയിൽ ആക്കാൻ നിൽക്കേണ്ട. നമ്മൾ ഒരു കഥാപാത്രത്തെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ മനസിൽ തന്നെ അതിന്റെ ഗെറ്റപ്പ് ഉണ്ടാകും, അതുകൊണ്ടു ഇക്കയോട് കൂടുതൽ ഒന്നും പറഞ്ഞു കൊടുക്കേണ്ട അജയ് വാസുദേവ് പറയുന്നു