ആരാധകരെ ആവേശത്തിലാഴ്ത്തി ‘റോഷാക്കിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തു വന്നിരിക്കുകയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.…

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തു വന്നിരിക്കുകയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നിഗൂഢത നിറഞ്ഞ മുഖവുമായി നടന്നടുക്കുന്ന മമ്മൂട്ടിയാണ് സ്റ്റില്ലിലുള്ളത്. നേരത്തെ പുറത്തുവന്ന പോസ്റ്ററുകളിലെ പോലെ തന്നെ നിഗൂഢത ഉണര്‍ത്തുന്നതാണ് പുതിയ സ്റ്റില്ലും. നിരവധി പേരാണ് സ്റ്റില്‍ പങ്കുവയ്ക്കുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തത്.

ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായാണ് എത്തുന്നത്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്. അതേസമയം ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ & എസ്സ് ജോര്‍ജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.