വര്‍ഷങ്ങള്‍ക്കു ശേഷം ‘മധുപകരൂ നീ താരകേ’.. വര്‍ഷങ്ങള്‍ക്കു ശേഷത്തിലെ ആദ്യഗാനം എത്തി!!

ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രില്‍ 11ന്…

ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രില്‍ 11ന് തീയറ്ററുകളിലെത്തും. സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം പ്രണവും വിനീതും വൈശാഖും ഒന്നിക്കുന്ന ചിത്രവുമാണ് വര്‍ഷങ്ങള്‍ക്കു ശേഷം.

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാല്‍ ആണ് ഫെയ്‌സ്ബുക്കിലൂടെ ഗാനം പുറത്തുവിട്ടത്. ‘മധു പകരൂ’ എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ഗാനം ആരാധര്‍ ഏറ്റെടുത്തു കഴിഞ്ഞു. യുട്യൂബ് ട്രെന്റിങ്ങില്‍ നാലാം സ്ഥാനത്താണ് പാട്ടുള്ളത്. ഗാനത്തിലെ പ്രണവ് മോഹന്‍ലാലിനെ കണ്ട് ഇത് വിന്റേജ് ലാലേട്ടന്‍ തന്നെ എന്നാണ് ആരാധകരും പറയുന്നത്.

വിനീത് ശ്രീനിവാസന്റെ വരികള്‍ക്ക് അമൃത് രാംനാഥ് ആണ് ഈണമിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, അമൃത് രാംനാഥ്, ദേവു ഖാന്‍ മങ്കണിയാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.