നാടൻ ലുക്കിൽ വിഷു ആശംസകളുമായി നടൻ മമ്മൂട്ടി !!

മലയാള സിനിമയുടെ താര രാജാവാണ് മമ്മൂട്ടി. ചെറിയ വേഷങ്ങളില്‍ നിന്ന്് തുടങ്ങി പിന്നീട് പ്രതിനായകനായും നായകനായും താരരാജാവായും മാറിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ പ്രയാണം ഇപ്പോഴും തുടരുകയാണ്. എഴുപതിന്റെ നിറവില്‍ നില്‍ക്കുമ്പോഴും ഇരുപതിന്റെ ചുറുചുറുക്കും…

മലയാള സിനിമയുടെ താര രാജാവാണ് മമ്മൂട്ടി. ചെറിയ വേഷങ്ങളില്‍ നിന്ന്് തുടങ്ങി പിന്നീട് പ്രതിനായകനായും നായകനായും താരരാജാവായും മാറിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ പ്രയാണം ഇപ്പോഴും തുടരുകയാണ്. എഴുപതിന്റെ നിറവില്‍ നില്‍ക്കുമ്പോഴും ഇരുപതിന്റെ ചുറുചുറുക്കും സൗന്ദര്യവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രായത്തെ വെല്ലുന്ന അഭിനയമികവ് കൊണ്ട് ഇന്നും പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയാണ് താരം.

അദ്ദേഹത്തിന്റെ പ്രായത്തിന്റെ പോക്ക് പിറകോട്ടാണെന്നാണ് ആരാധകരും പറയുന്നത്. മമ്മൂക്ക ഓരോ പുതിയ ലുക്കില്‍ എത്തുമ്പോഴും ഇവിടുത്തെ യുവ നടന്മാര്‍ പോലും അന്ധാളിച്ച് പോവുകയാണ്. വീട്ടിലുള്ള സീനിയറിന്റെ കൂടെ പിടിച്ചു നില്‍ക്കാനുള്ള പ്രയത്‌നത്തിലാണ് താന്‍ എന്ന് അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പോലും പറയുന്നു. ഇപ്പോഴിതാ മമ്മൂക്കയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

വിഷു ദിനത്തോട് അനുബന്ധിച്ച് താരം പങ്ക് വെച്ച ചിത്രം ആണ് ഇപ്പോൾ വൈറലായി മാറുന്നത്. നടൻ വേഷമായ മുണ്ടും ഷർട്ടും ആണ് വേഷം. കൂളിംഗ് ഗ്ലാസ് വെച്ചുള്ള താരത്തിന്റെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.