തൃശൂർ മാത്രമല്ല കേരളം മുഴുവനും വേണം; പറ്റിയില്ലെങ്കിൽ നല്ല അടിതന്ന് പറഞ്ഞുവിടാമെന്ന് സുരേഷ്ഗോപി

തൃശ്ശൂർ നിങ്ങൾ എനിക്ക് തരണം.. ത്രിസ്സൂർ ഞാനിങ്ങു എടുക്കുവാ എന്ന പ്രശസ്തമായ ഡയലോഗ് നിങ്ങൾ ആരും തന്നെ മറന്നിട്ടുണ്ടാകില്ല .. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്താണ് ഈ  വാചകവുമായി നടനും ബിജെപി നേതാവുമായ  സുരേഷ് ഗോപി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് ഏറെ പ്രശസ്തി ആർജിച്ച വാചകങ്ങൾ ആയിരുന്നു ഇത്. പക്ഷെ തൃശൂരിലെ ജനങ്ങൾ തൃശൂർ വിട്ടുകൊടുത്തതുമില്ല , തൃശൂരോട്ട് സുരേഷ് ഗോപിക്ക് കിട്ടിയതുമില്ല.  തിരഞ്ഞെടുപ്പ്  കഴിഞ്ഞെങ്കിലും ഇപ്പോഴും സമൂഹമാധ്യമങ്ങളിലും മറ്റും ഈ പ്രസ്താവന നിറഞ്ഞൊടുന്നുണ്ട്. വീണ്ടുമൊരു   തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ പുതിയൊരു ഡയലോഗുമായി വീണ്ടും സുരേഷ് ഗോപി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഇത്തവണ തൃശൂർ മാത്രമല്ല സുരേഷ് ഗോപിക്ക് വേണ്ടത് .  കേരളം മുഴുവൻ വേണമെന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം. അഞ്ചുവർഷത്തേയ്ക്ക് തൃശ്ശൂർ തന്നാൽ പോര കേരളം കൂടി തരണമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്.

ആ അഞ്ചുവർഷം കൊണ്ട് നിങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ലെങ്കിൽ നല്ല അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും അദ്ദേഹം പറയുന്നു.തിരുവനന്തപുരത്ത് സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്രഭരണം കെെയിലിരിക്കുമ്പോൾ തന്നെ നിങ്ങൾ കേരളവും തൃശ്ശൂരും ഞങ്ങൾക്ക് തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ. അതെ , അത് തന്നെ, ഒരു 50 ദിവസം എനിക്ക് തരൂ, ഇന്ത്യ മുഴുവൻ ഞാൻ ശെരിയാക്കി തരാം. കള്ള പണം  മുഴുവനും ഞാൻ തിരിച്ചു പിടിച്ചു തരാം അല്ലെങ്കിൽ എന്നെ ജീവനോടെ കത്തിച്ചോളൂ എന്നായിരിക്കുന്നു ആ ഡയലോഗ്. കൃത്യം എട്ട് വർഷം മുൻപ് ഒരർദ്ധരാത്രിയിൽ റിസർവ്വ് ബാങ്കിന്റെ നോട്ട് നിരോധിച്ചിട്ട് പ്രധാനമന്ത്രി മോദിജി പറഞ്ഞാതാണീ വാചകങ്ങൾ .  എന്നിട്ട്   പറഞ്ഞതുപോലെ പ്രശ്നം പരിഹരിച്ചോ എന്നൊന്നും ചോദിക്കരുത്ത്. ഇപ്പോൾ മോദിയുടെ  അനുയായിയായ സുരേഷ് ഗോപി  പറയുന്നു തൃശൂർ മാത്രമല്ല കേരളം മൊത്തത്തിൽ 5 വർഷത്തേക്ക് അവർക്ക് കൊടുക്കാൻ. പറ്റില്ലെങ്കിൽ അടി തന്നു പറഞ്ഞയക്കാൻ . തൃശ്ശൂരും കേരളവും തങ്ങൾക്ക് തരണം എന്ന് ആവശ്യപ്പെടുന്നത് എന്തു പശ്ചാത്തലത്തിലാണെന്ന് ചോദിച്ചാൽ അതിന് ഉത്തരമുണ്ട്. അതിനു നേരത്തെ പറഞ്ഞ മോദിജിയെ ആണ് സുരേഷ് ഗോപിജി ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് .   ഒരഞ്ച് വർഷം അവസരം തരൂവെന്ന് ചോദിച്ച് വിപ്ലവകരമായ വിജയം വരിച്ച ഒരു മനുഷ്യൻ കരുത്ത് തെളിച്ചപ്പോൾ ആ അഞ്ച് വർഷം കഴിഞ്ഞ് വീണ്ടും അഞ്ച് വർഷം കൂടി ലഭിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി എത്ര വർഷം ലഭിക്കുമെന്ന് നോക്കാമെന്നും സുരേഷ്ഗോപി പറഞ്ഞു.

ആ ഒരു നട്ടെല്ലിൻ്റെ വിശ്വാസതിലാണ് ഇത് പറയുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.  അയ്യോ അതൊന്നും ഓര്മിപ്പിക്കല്ലേ എന്നാണ് ജനങ്ങൾ പറയുന്നത്.  അതേസമയം മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിയ്ക്ക് പൊലീസ് നോട്ടീസ് അയച്ചു. ഈ മാസം 18ന് മുൻപ് ഹാജരാകണമെന്ന് അറിയിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നടക്കാവ് പോലീസാണ് സുരേഷ് ഗോപിയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.  ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് തന്നോട് ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി തുടർച്ചയായി സ്പർശിച്ചത്. ഇത് സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു.സംഭവത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് മാദ്ധ്യമപ്രവർത്തക പരാതി നൽകുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നും പരാതിയിൽ പറയുന്നു. ചോദ്യം ചോദിക്കുമ്പോൾ സുരേഷ് ഗോപി മാദ്ധ്യമ പ്രവർത്തകയുടെ തോളത്ത് കൈവെച്ച് മറുപടി നൽകുന്നതും മാദ്ധ്യമ പ്രവർത്തക അതൃപ്തി പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.എന്നാൽ അത് വകവയ്ക്കാതെ സുരേഷ് ഗോപി വീണ്ടും ശരീരത്തിൽ സ്പർശിക്കുന്നതോടെ അവർ കൈതട്ടിമാറ്റുകയാണ്. സുരേഷ് ഗോപിയുടെ പ്രവൃത്തി വ്യാപകമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. ഇതിനിടെ ദുരുദ്ദേശത്തോടെയല്ല മാദ്ധ്യമപ്രവർത്തകയുടെ തോളിൽ സ്പർശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.