ഒരുപാടു ആഗ്രഹിച്ചു ആ സിനിമയിൽ സീൻ ചെയ്യ്തു എന്നാൽ മറ്റൊരു നടികാരണം ആ രംഗത്തിൽ താനുണ്ടായില്ല, മംമ്ത

മലയാളത്തിന്റെ പ്രിയങ്കരിയായ നടി മംമ്ത  മോഹൻദാസ് ഇപ്പോൾ താൻ ഒരുപാടു ആഗ്രഹിച്ചു ചെയ്യ്ത ചിത്രത്തിൽ അഭിനയിക്കുകയും, എന്നാൽ അത് പിന്നീട് കാണിച്ചപ്പോൾ ആ രംഗത്തിൽ ഇല്ലായിരുന്നു എന്നും തുറന്നു പറയുകയാണ്. അതൊരു രജനി കാന്ത് …

മലയാളത്തിന്റെ പ്രിയങ്കരിയായ നടി മംമ്ത  മോഹൻദാസ് ഇപ്പോൾ താൻ ഒരുപാടു ആഗ്രഹിച്ചു ചെയ്യ്ത ചിത്രത്തിൽ അഭിനയിക്കുകയും, എന്നാൽ അത് പിന്നീട് കാണിച്ചപ്പോൾ ആ രംഗത്തിൽ ഇല്ലായിരുന്നു എന്നും തുറന്നു പറയുകയാണ്. അതൊരു രജനി കാന്ത്  സിനിമയാണ്, ആ ചിത്രത്തിൽ താൻ ആഗ്രഹിച്ചു നാല് ദിവസം ഷൂട്ടിങ്ങിനു പോയി, എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ തൻറെ ആ സീൻ കണ്ടിരുന്നില്ല, അതിന്റെ കാരണം മറ്റൊരു നടിയാണ്, മംമ്ത പറയുന്നു

ആ സിനിമയിൽ താനുണ്ടായാൽ ആ നടി അഭിനയിക്കാൻ വരില്ലെന്ന് പറഞ്ഞു, അത് രജനി സാറിന്റെ കൂടെയുള്ള ഒരു ഗാനരംഗം ആയിരുന്നു, ആ ഗാനരംഗത്തിൽ അഭിനയിക്കാൻ എനിക്ക് വലിയ ആഗ്രഹം ആയിരുന്നു. സിനിമയ്ക്കുള്ളിലെ ഒരു സിനിമയാണ് അത്, അപ്പോൾ താൻ അതിൽ സംവിധായിക ആണ്, അപ്പോൾ രജനി സാറിനൊപ്പം കുറച്ചു ഡാൻസ് കാണിക്കാൻ താൻ ചെല്ലുന്ന രംഗം അതിലുണ്ട്.

അങ്ങനെ ആഗ്രഹിച്ച സീൻ അഞ്ചു ദിവസം ഷൂട്ട്‌ ചെയ്യ്തു, എന്നാൽ ആ സിനിമ എത്തിയപ്പോൾ ആ ഗാന രംഗത്തിൽ താനില്ല, എന്നാൽ താൻ പിന്നീട് വിവരം അറിഞ്ഞു സിനിമയിലെ മെയിൻ ഹീറോയിൻ ആയി അഭിനയിക്കുന്ന നടി താൻ ഉണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കില്ല എന്ന്, ഇതിൽ എന്തുമാത്രം സത്യം ഉണ്ടെന്നു എനിക്കറിയില്ല, എങ്കിലും രജനി സാറിനൊപ്പം ഒരു സിനിമ ചെയ്യുന്ന ആഗ്രഹത്തിൽ ആണ് താൻ ആ സിനിമ ചെയ്യ്തത് മംമ്ത  പറയുന്നു. മംമ്ത  പറഞ്ഞ ആ പേര് വെളിപ്പെടുത്താത്ത ചിത്രം ‘കുസേലൻ ‘, ചിത്രത്തിൽ മറ്റൊരു നടി അത് നയൻതാരയാണ്. അങ്ങനൊരു സീനിൽ നയൻതാര ആണ് രജനിയോടൊപ്പം അഭിനയിച്ചിരിക്കുന്നത്, അതിലെ ചെറിയ രീതിയിൽ മംമ്തയും കാണാം