ഒരുപാട് പണമൊന്നും ഇല്ലെങ്കിലും അതൊക്കെ ചെയ്യാൻ എനിക്ക് ഇന്ന് പറ്റും

ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ കൂടിയാണ് മെറീന മൈക്കിൾ ശ്രദ്ധ നേടുന്നത്. കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചു എങ്കിലും ഏറെ ശ്രദ്ധ നേടിയ താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. നിരവധി ആരാധകർ ഉണ്ട് താരത്തിന്,…

ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ കൂടിയാണ് മെറീന മൈക്കിൾ ശ്രദ്ധ നേടുന്നത്. കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചു എങ്കിലും ഏറെ ശ്രദ്ധ നേടിയ താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. നിരവധി ആരാധകർ ഉണ്ട് താരത്തിന്, താൻ പിന്നിട്ട് വന്ന വഴികളെ പറ്റിയൊക്കെ നേരത്തെ മെറീന പറഞ്ഞിരുന്നു, ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് താരം ഒരു നടിയായി മാറിയത്. ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ മെറീന ചെയ്തിട്ടുണ്ട്, ചെയ്ത വേഷങ്ങൾ ഒക്കെയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബിഗ് സ്‌ക്രീനിൽ മാത്രമല്ല, മിനിസ്‌ക്രീനിലെ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഒരു പരമ്പരയിൽ താരം ഗസ്റ്റ് ആയി എത്തിയത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

mereena michael

ഇപ്പോഴിതാ താരം തന്റെ പഴയകാല ജീവിതത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, നമ്മൾ എവിടെ നിന്ന് തുടങ്ങി എന്നതിൽ അല്ല, മറിച്ച് എവിടെ വന്നു നിൽക്കുന്നു എന്നതിൽ ആണ് കാര്യം എന്നാണ് താരം പറയുന്നത്. കുട്ടിക്കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ കൂടിയാണ് ഞാനും അമ്മയും കടന്ന് പോയത്. ഞാൻ പതിനഞ്ചാം വയസ്സ് മുതൽ ഓർക്കസ്ട്രയിൽ പാടാൻ പോകുമായിരുന്നു. കല്യാണ വീടുകളിൽ ഒക്കെ പാടാൻ പോകുമ്പോൾ അഞ്ഞൂറ് രൂപയാണ് കിട്ടിയിരുന്നത്. ആയ പൈസ ഞാൻ അമ്മയുടെ കയ്യിൽ വെച്ച് കൊടുക്കുമ്പോൽ കടുത്ത ദാരിദ്ര്യത്തിൽ നിൽക്കുന്ന അമ്മയുടെ കണ്ണുകളിൽ ഒരു തിളക്കം കാണുമായിരുന്നു.

ആ തിളക്കം ആയിരുന്നു ഓരോ ദിവസവും എനിക്ക് പ്രചോദനം ആയത്. ഓർക്കുട്ടിൽ ഞാൻ പോസ്റ്റ് ചെയ്ത എന്റെ ഒരു ചിത്രം കണ്ടിട്ടാണ് എനിക്ക് മോഡലിംഗ് രംഗത്തേക്ക് അവസരം ലഭിക്കുന്നത്. ഒരുപാട് കഷ്ട്ടപെട്ടിട്ടാണ് ഇവിടെ വരെ എത്തിയത്. ഇന്നും ഒരുപാട് സമ്പാദ്യം ഒന്നും ഇല്ലെങ്കിലും ആരോടും ചോദിക്കാതെ ആഹാരം കഴിക്കാനും വസ്ത്രം വാങ്ങാനും അമ്മയ്ക്ക് ഇഷ്ട്ടപെട്ട ആഭരണം വാങ്ങിച്ച് കൊടുക്കാനുമുള്ള പണം എനിക്ക് ലഭിക്കുന്നുണ്ട് എന്നുമാണ് മെറീന പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.