ആയിരം രൂപയുടെ കടം തീർക്കാൻ വീട് വിൽക്കേണ്ടി വന്നിട്ടുണ്ട്

mamukkoya about family
mamukkoya about family

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മാമൂക്കോയ. പഴയ തലമുറയ്‌ക്കൊപ്പവും പുതിയ തലമുറയ്ക് ഒപ്പവും സിനിമ ചെയ്യാൻ ഭാഗ്യം ലഭിച്ച താരം കൂടിയാണ് മാമുക്കോയ. കോമഡി രംഗങ്ങൾ വളരെ അനായാസം ചെയ്തു ഭലിപ്പിക്കാൻ കഴിവുള്ള താരം ഇന്നും കോമഡിയിൽ കൂടി പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട്. നൂറിലധികം ചിത്രങ്ങളിൽ ആണ് മാമ്മൂക്കോയ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തത്. ഇന്നും മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന മുതിർന്ന നടന്മാരിൽ ഒരാൾ കൂടിയാണ് മാമുക്കോയ. ഇപ്പോഴിതാ പ്രിത്വിരാജിനൊപ്പം കുരുതി എന്ന ചിത്രത്തിൽ ആണ് മാമുക്കോയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇത്രയും വർഷങ്ങളിൽ മാമുക്കോയ അഭിനയിച്ചതിൽ വെച്ച് ഏറ്റവും മികച്ചതും വേറിട്ടതുമായ കഥാപാത്രത്തെ ആണ് കുരുതിയിൽ താരം അവതരിപ്പിച്ചത്. മാമുക്കോയയുടെ അഭിനയ മികവിനെ പ്രശംസിച്ച് കൊണ്ട് പ്രിത്വിരാജ്ഉം എത്തിയിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് മാമുക്കോയ നടത്തിയ ഒരു അഭിമുഖം ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. താൻ ആദ്യമായി പെണ്ണ് കാണാൻ പോയതിന്റെ കഥയാണ് മമ്മൂക്കോയ തമാശ രൂപേണ പറഞ്ഞത്. ആദ്യമായി ഞാൻ പെണ്ണ് കാണാൻ പോയിട്ട് വീട്ടിൽ വന്നു കഴിഞ്ഞപ്പോൾ എന്നെ കുറിച്ച് പെണ്ണിന്റെ വീട്ടുകാർ ഭയങ്കര അന്വേഷണം ആയിരുന്നു. ചെറുക്കന്റെ സ്വഭാവം എങ്ങനാ, ചെറുക്കൻ കുടിക്കുമോ വലിക്കുമോ തുടങ്ങി നൂറു കൂട്ടം കാര്യങ്ങൾ ആയിരുന്നു അവർ അന്വേഷിച്ചത്. ഇത് അറിഞ്ഞ ഞാൻ പെണ്ണിന്റെ വീട്ടുകാരോട് പറഞ്ഞു ഞാൻ കള്ളും കുടിച്ചിട്ട് കഞ്ചാവും അടിച്ചിട്ടുണ്ട്, പക്ഷെ ഇങ്ങനെ അന്വേഷിച്ചാൽ അതൊന്നും അറിയാൻ പറ്റില്ല, നിങ്ങളുടെ കുട്ടിയെ എനിക്ക് ഇഷ്ട്ടമായി എന്നും. ഇതോടെ പെണ്ണിന്റെ വീട്ടുകാർ ആലോചനയും കൊണ്ട് പിന്നെ ആ വഴിക്ക് വന്നിട്ടില്ല.

രണ്ടാമത് ആണ് ഞാൻ സുഹ്‌റാബിയെ പെണ്ണ് കാണാൻ പോകുന്നത്. ആ ബന്ധം ഉറപ്പിക്കുകയൂം രണ്ടു പെണ്ണുകാണൽ കഴിഞ്ഞപ്പോൾ തന്നെ വിവാഹം നടക്കുകയും ചെയ്തു. എന്നാൽ വിവാഹം കഴിക്കുന്ന സമയത്ത് എന്റെ കയ്യിൽ താലിമാല വാങ്ങാൻ പോലും പണം ഇല്ലായിരുന്നു. ഒരുപാട് സാമ്പത്തിക ബാധ്യതകളിൽ കൂടിയാണ് അന്ന് കഴിഞ്ഞു പോയത്. അന്ന് എനിക്ക് ഒരു ആയിരം രൂപയുടെ കടം ഉണ്ടായിരുന്നു. ആ കടം വീട്ടാൻ എനിക്ക് വേറെ ഒരു നിവർത്തിയും ഇല്ലാതെ ഞാൻ താമസിച്ചിരുന്ന വീട് വിൽക്കേണ്ടി വന്നു എന്നും മാമുക്കോയ അഭിമുഖത്തിൽ പറഞ്ഞു.