പാകിസ്ഥാൻ ആരാധകർക്ക് സ്വതന്ത്രദിനാശംസകൾ നേർന്ന് ഒമർ ലുലു

മലയാള സിനിമയിൽ  സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന സംവിധായകൻ ആണ് ഒമർ ലുലു. തന്റെ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം താരം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഒമർ ലുലു പങ്കുവെച്ച ഒരു…

മലയാള സിനിമയിൽ  സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന സംവിധായകൻ ആണ് ഒമർ ലുലു. തന്റെ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം താരം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഒമർ ലുലു പങ്കുവെച്ച ഒരു പോസ്റ്റിനു വന്ന കമെന്റും അതിനു ഒമർ ലുലു നൽകിയ മറുപടിയും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തൻറെ എല്ലാ പാകിസ്ഥാൻ ആരാധകർക്കും സ്വതന്ത്രദിനാശംസകൾ നേർന്നുകൊണ്ടുള്ള ഒമർ ലുലുവിന്റെ പോസ്റ്റ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. പാകിസ്ഥാനി ആരാധകന് ഒപ്പം നിന്നുകൊണ്ടുള്ള ചിത്രം പങ്കുവെച്ചാണ് ഒമർ ലുലു സ്വാതന്ത്ര ദിനാശംസകൾ നേർന്നിരിക്കുന്നത്. നിരവധി പേരാണ് ഒമർ ലുലുവിന്റെ പോസ്റ്റിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

എന്നാൽ പാകിസ്ഥാനി ആരാധകനു ഒപ്പം നിൽക്കുന്ന ചിത്രം പങ്ക് വെച്ചതിന് ഒമർ ലുലുവിനെതിരെ വലിയ രീതിയിൽ ഉള്ള വിമർശങ്ങൾ ആണ് ഉയർന്നു വരുന്നത്. അവന്മാരെ ചങ്ക്‌ ഇരുത്തി കാണിക്ക് ഇക്കാ… ചങ്ക് കണ്ട് ഒന്ന് തളർന്ന് നിക്കുമ്പോ നമ്മൾ ധമാക്കയും ഇട്ട് കൊടുക്കും… അതോടെ തീർന്നോളും, മുസ്ലീം സഹോദരങ്ങളെ എനിക്ക് ഇഷ്ട ,, പക്ഷെ ഈ കൊടി കണ്ടാൽ ” ഇന്നും അറപ്പാണ്”, എത്ര എത്ര യുദ്ധങ്ങൾ, എത്ര എത്ര ജീവനുകൾ ഇന്നും അവർ എടുത്തുകൊണ്ടേ ഇരിക്കുന്നു… അവിടുത്തെ സാദാരണ മുസ്ലിം സഹോദരന്മാരെ ഒഴിവാക്കി പറയുന്നു…. ആ രാജ്യത്തിന്റെ ഭരണ സംവിധാനത്തോടും തീവ്രവാദികളോടും No compromise.

റോഡിലൂടെ പോകുന്ന ഏതോ ഒരു പാക്കിസ്ഥാനിയുടെ കാല് പിടിച്ചു ഒരു ഫോട്ടോ എടുപ്പിച്ചു പോസ്റ്റി എന്നിട്ട് ഇങ്ങേരുടെ ഒടുക്കത്തെയൊരു പട്ടി ഷോ ഇത്രയൊക്കെ fans ഉണ്ടാകാൻ താങ്കൾ എന്ത് ചെയ്തു ഏതൊയൊരു കണ്ണുറുക്കി പെണ്ണിനെ കൊണ്ട് പൊട്ട പടം എടുത്തു അതിനാണ് ഈ വെറുപ്പിക്കൽ, മ്മളെ രാജ്യം വെട്ടി മുറിച്ചു മ്മളെ പട്ടാളകാരെ കൊന്ന മ്മള് തകരണം എന്ന് മാത്രം ആശിക്കുന്ന പന്നികളുടെ സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന ഉമ്മറെ ലേശം എങ്കിലും ഉളുപ്പ് വേണം നിനക്ക്, വെറുതെയല്ല സംഘികൾ തെറി വിളിക്കുന്നത്…! നിങ്ങളുടെ കയ്യിലിരുപ്പും ശരിയല്ല. ലോകത്തിലെ എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും കൂടെ ചേർത്ത് നിർത്തുകയും ചെയ്യുന്നവരാണ് അറിവും ബോധവും വിവരവും വിവേകവും പക്വതയും ഉള്ള ഏതൊരു ഇൻഡ്യാക്കാരും ! പ്രത്യേകിച്ച് മലയാളികൾ…! കുത്തിത്തിരുപ്പുണ്ടാക്കാൻ വേണ്ടി മാത്രം തെരഞ്ഞെടുത്ത ദിവസവും ചിത്രവും കൊള്ളാം. കലാകാരനാണത്രേ ! നിങ്ങളിൽ നിന്നൊക്കെ എന്ത് സന്ദേശമാണ് ഇപ്പോഴുള്ള തലമുറയ്ക്കും വരും തലമുറയ്ക്കും ലഭിക്കുന്നത് ? എന്റെ പൊന്നു സുഹൃത്തേ , കുരുതി സിനിമയൊക്കെ സമൂഹത്തിൽ പ്രസക്തമാകുന്നത് ഇത്തരം കുത്തിത്തിരിപ്പുകളിലൂടൊക്കെകൂടിയാണ്. കഷ്ട്ടം..മനുഷ്യാ നിങ്ങളുടെ പൊതുബോധം….! പരമകഷ്ടം… തുടങ്ങിയ കമെന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.