അത് കഴിഞ്ഞു പതിനാറ് ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ ആ പാട്ട് പാടിയത്

മലയാളത്തിന്റെ വാനമ്ബാടി ചിത്രയെപോലെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്‍. അമ്മയ്ക്ക് പിന്നാലെ സുജാതയുടെ മകള്‍ ശ്വേതയും സിനിമാ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയായി 2017 ഡിസംബറിലാണ് ശ്വേതയ്ക്ക് ഭര്‍ത്താവ് അശ്വിനും ഒരു പെണ്‍കുഞ്ഞ്…

മലയാളത്തിന്റെ വാനമ്ബാടി ചിത്രയെപോലെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്‍. അമ്മയ്ക്ക് പിന്നാലെ സുജാതയുടെ മകള്‍ ശ്വേതയും സിനിമാ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയായി 2017 ഡിസംബറിലാണ് ശ്വേതയ്ക്ക് ഭര്‍ത്താവ് അശ്വിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. ശ്രേഷ്ഠയെന്നാണ് കുഞ്ഞിന്റെ പേര്. സുജാതയ്ക്കും അമ്മ ശ്വേതയ്ക്കു മൊപ്പമുളള കുഞ്ഞിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ ലോക്ഡൗണില്‍ കുഞ്ഞിനൊപ്പം ഏറെ സമയം ചിലവഴിക്കാന്‍ പറ്റുന്ന സന്തോഷത്തിലാണ് സുജാതയും മകള്‍ ശ്വേതയും. ചെന്നൈയിലെ വീട്ടിലാണ് കുടുംബസമേതം ഇവര്‍ താമസിക്കുന്നത്.

ഇപ്പോഴിതാ തന്റെ സംഗീത ജീവിതത്തിൽ നടന്ന ഒരു സംഭവം അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് സുജാത. മധുരനൊമ്പരക്കാറ്റിലെ ദ്വാദശിയിൽ എന്ന് തുടങ്ങുന്ന ഗാനം എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഗാനം ആണ്. എനിക്ക് ഒരു സർജറി ഉണ്ടായിരുന്നു. അൽപ്പം വലിയ സർജറി ആയിരുന്നു അത്. സർജറി കഴിഞ്ഞു വീട്ടിൽ എത്തിയിട്ട് പതിനാറാമത്തെ ദിവസം ആണ് ഞാൻ ആ പാട്ടിന്റെ റെക്കോർഡിങ്ങിന് വേണ്ടി പോകുന്നത്. ഞാൻ പാട്ട് പാടാൻ പോകുന്ന കാര്യം അന്ന് എന്റെ അമ്മയ്ക്കും മോഹനും മാത്രമേ അറിയത്തോളായിരുന്നു. അങ്ങനെ ആരും അറിയാതെ പോയി പാടിയ ഗാനം ആയിരുന്നു അത്.

വീട്ടിൽ മറ്റുള്ളവർ അറിഞ്ഞാൽ എന്നെ വഴക്ക് പറയുമെന്ന് ഉറപ്പായിരുന്നു. അത് കൊണ്ടാണ് ആരോടും പറയാതെ പോയത്. രണ്ടാഴ്ച പാടാതിരുന്ന തൊണ്ട ഒക്കെ ഒരു പരുവമായ സമയം ആയിരുന്നു അത്. എന്നിട്ടും ഞാൻ ആ ഗാനം ആലപിച്ചു. സാധാരണ നമ്മൾ നിന്ന് അല്ലെ ഗാനം റെക്കോർഡ് ചെയ്യുന്നത്. അന്ന് ഞാൻ ഇരുന്ന് ഒക്കെ ആയിരുന്നു പാട്ട് പാടിയത്. സ്റ്റുഡിയോയിൽ ഉള്ളവരും എന്റെ ആരോഗ്യ സ്ഥിതിക്ക് അനുസരിച്ചു ഒരുപാട് സഹകരിച്ചിരുന്നു. ഞാൻ പാട്ടുപാടുന്നതിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് തരുന്നത് മോഹൻ ആണ്.  പഴയ പാട്ടുകളുടെ മോഹന് ഭയങ്കര ഇഷ്ട്ടമാണ്. വൈകുന്നേരങ്ങളിൽ കരൊക്കെയായി മൈക്ക് വെച്ച് ഡ്യൂയറ്റ്സൊക്കെ ഞങ്ങൾ രണ്ടു പേരും കൂടി പാടാറുണ്ടെന്നും സുജാത പറഞ്ഞു. അതെ സമയം തന്റെ സംഗീത ജീവിതത്തിൽ ‘അമ്മ കുറച്ച് വെല്ലുവിളി ആയിരുന്നു എന്നും സുജാതയുടെ മകൾ ശ്വേതാ പറഞ്ഞിട്ടുണ്ട്. കാരണം ‘അമ്മ ഭാവ ഗായിക ആയത് കൊണ്ട് എനിക്കും അതെ ഭാവങ്ങൾ ഒക്കെ വരുമെന്നാണ് പാട്ട് പാടാൻ വിളിക്കുന്നവർ വിചാരിച്ചിരുന്നത്.