മാമുക്കോയ വീട്ടുകൂടലിന് ക്ഷണിച്ചത് ആ അഞ്ച് പേരെ മാത്രം!!! പക്ഷേ അന്ന് സംഭവിച്ചത് നിര്‍ഭാഗ്യം

മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത നഷ്ടമാണ് ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയുടെ വിയോഗം. ജീവിതത്തിലും ഏറെ ലാളിത്യം കാത്തുസൂക്ഷിച്ച താരമാണ് മാമുക്കോയ. ഹാസ്യനടനായും സ്വഭാവ നടനായുമൊക്കെ മലയാളിക്ക് മറക്കാനാവാത്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കി. മാമുക്കോയ ജീവിത്തിലും…

മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത നഷ്ടമാണ് ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയുടെ വിയോഗം. ജീവിതത്തിലും ഏറെ ലാളിത്യം കാത്തുസൂക്ഷിച്ച താരമാണ് മാമുക്കോയ. ഹാസ്യനടനായും സ്വഭാവ നടനായുമൊക്കെ മലയാളിക്ക് മറക്കാനാവാത്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കി.

മാമുക്കോയ ജീവിത്തിലും കാത്തുസൂക്ഷിച്ച ലാളിത്യത്തിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ വീട്ട് കൂടല്‍ ചടങ്ങ്. അതിനെ കുറിച്ച് മുന്‍പ് മാമുക്കോയ പങ്കുവച്ചവാക്കുകള്‍ വീണ്ടും ശ്രദ്ധേയമാകുകയാണ്.

മാമുക്കോയ തന്റെ ‘വീട്ടില്‍ കൂടലിന്’ ക്ഷണിച്ചത് പ്രശസ്തരായ ആ അഞ്ച് പേരെ മാത്രമാണ്. 1994ലായിരുന്നു മാമുക്കോയ പുതിയ വീട്ടിലേക്ക് താമസം മാറിയത്. അനശ്വര കലാകാരന്‍ വൈക്കം മുഹമ്മദ് ബഷീറുമായി അടുപ്പമുണ്ടായിരുന്ന താരമാണ്
മാമുക്കോയ.

ബഷീറിന്റെ വീടിനടുത്തായിരുന്നു മാമുക്കോയയുടെയും പുതിയ വീട്. തന്റെ വീട്ടില്‍ കൂടലിന് താരം ബഷീര്‍ അടക്കം അഞ്ച് പേരെ മാത്രമാണ് ക്ഷണിച്ചത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ ചടങ്ങ് നടന്നില്ല. അതിനെ കുറിച്ചും മാമുക്കോയ പറയുന്നതിങ്ങനെ,

അന്ന് നാലഞ്ച് പേരെ ‘വീട്ടില്‍ കൂടലിന്’ ക്ഷണിക്കണമെന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ അഞ്ച് പേരെ ചടങ്ങിന് ക്ഷണിച്ചു. അഞ്ച് പേരുടെ സാന്നിദ്ധ്യത്തില്‍ ഞാനും കുടുംബവും വീട്ടിലേക്ക് കയറുക.

ആ അഞ്ച് ആളുകള്‍ ഇവരൊക്കെയായിരുന്നു, ഒന്ന് മൊയ്തു മൗലവി, രണ്ട് നിത്യചൈതന്യയതി, ബഷീര്‍, പിന്നെ അഴിക്കോടന്‍ സാറും ഇഎംഎസും അവരെ അഞ്ച് പേരെയും നേരില്‍ കണ്ട് ക്ഷണിച്ചിരുന്നു.

ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു വീട്ടുകൂടല്‍ തീരുമാനിച്ചത്. പക്ഷേ ജൂലായ് അഞ്ചിന് നിര്‍ഭാഗ്യവശാല്‍ ബഷീര്‍ മരണപ്പെട്ടു. അതോടെ പരിപാടിയൊന്നും നടത്തേണ്ട,
നീയും കുട്ടികളും കയറിക്കോ ആരും വേണ്ടെന്ന് മൊയ്തു മൗലവി പറഞ്ഞു. അങ്ങനെ തങ്ങള്‍ പുതിയ വീട്ടില്‍ താമസമാകുകയായിരുന്നെന്നും മാമുക്കോയ പറഞ്ഞു.