മണിര്തനവും കമൽഹാസനും ഒന്നിക്കുന്ന ത​ഗ് ലൈഫ്; പുതിയ അപ്ഡേറ്റ് എത്തി

മണിര്തനവും കമൽഹാസനും ഒന്നിക്കുന്നു എന്നുള്ളത് കൊണ്ട് വൻ ഹൈപ്പുള്ള ചിത്രമാണ് തഗ് ലൈഫ്. ഇപ്പോൾ ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് ആണ് പുറത്ത് വരുന്നത്. നായകനായി കൂടാതെ ഗാന രചയിതാവായും കമൽഹാസൻ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണ്.…

മണിര്തനവും കമൽഹാസനും ഒന്നിക്കുന്നു എന്നുള്ളത് കൊണ്ട് വൻ ഹൈപ്പുള്ള ചിത്രമാണ് തഗ് ലൈഫ്. ഇപ്പോൾ ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് ആണ് പുറത്ത് വരുന്നത്. നായകനായി കൂടാതെ ഗാന രചയിതാവായും കമൽഹാസൻ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണ്. രണ്ട് മണിക്കൂറിനുള്ളിൽ ഗാനം എഴുതുകയും സംഗീതം നിർവഹിക്കുകയും ചെയ്തുവെന്ന് കമൽഹാസൻ തന്നെയാണ് വെളിപ്പെടുത്തിയത്.

എ ആർ റഹ്‌മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്. രംഗരയ ശക്തിവേൽ നായകർ എന്നാണ് ചിത്രത്തിൽ നടൻ കമൽഹാസൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേരെന്നും വാർത്തകൾ വന്നിരുന്നു. ആക്ഷനും പ്രധാന്യം നൽകുന്ന ഒരു ചിത്രമായിരിക്കും കമൽഹാസന്റെ തഗ് ലൈഫ് എന്നാണ് വിവരം. തഗ് ലൈഫ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.