ഇന്നും നീ തന്നെയാണ് എന്റെ പ്രണയം, ബിഗ് ബോസ്സിൽ മനസ്സ് തുറന്ന് മണിക്കുട്ടൻ!

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് മണിക്കുട്ടൻ. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കൂടി മിനിസ്ക്രീൻ പ്രേഷകരുടെ എല്ലാം സ്നേഹം നേടിയ താരം ബിഗ് സ്ക്രീനിലും തിളങ്ങി. തോമസ് ജെയിംസ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.…

Manikuttan about Love

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് മണിക്കുട്ടൻ. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കൂടി മിനിസ്ക്രീൻ പ്രേഷകരുടെ എല്ലാം സ്നേഹം നേടിയ താരം ബിഗ് സ്ക്രീനിലും തിളങ്ങി. തോമസ് ജെയിംസ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. നായകനായും സഹനടനായുമെല്ലാം സിനിമയിൽ തിളങ്ങാനും താരത്തിന് കഴിഞ്ഞു. എന്നാൽ കുറച്ച് വർഷങ്ങൾ ആയി താരം അഭിനയ ജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്സ് സീസൺ 3 യിൽ മണിക്കുട്ടൻ മത്സരിക്കാൻ വന്നതോടെ ആരാധകർ വീണ്ടും സന്തോഷത്തിൽ ആയിരിക്കുകയാണ്. മികച്ച പ്രകടനം ആണ് താരം പരുപാടിയിൽ കാഴ്ചവെക്കുന്നത്. തനിക്ക് നഷ്ട്ടപെട്ട സുഹൃത്തിനെ കുറിച്ച് പറഞ്ഞു പരുപാടിയിൽ മണികുട്ടൻ കരഞ്ഞപ്പോൾ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരും കരഞ്ഞിരുന്നു.  ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് പരുപാടിയിൽ മണിക്കുട്ടൻ.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ആണ് മണിക്കുട്ടൻ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്. മണികുട്ടന്റെ വാക്കുകൾ, ആ കുട്ടി ഒരുപാട് എന്നെ സ്നേഹിച്ചിട്ടേ ഉള്ളു. ഒരുപാട് ബഹുമാനിച്ചിട്ടേ ഉള്ളു. ഒരിക്കലും പരസ്പരം പിരിയില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ വിചാരിച്ച സമയത്ത് വിവാഹം നടത്താൻ കഴിഞ്ഞില്ല. അങ്ങനെ കുറച്ച് കാരണങ്ങൾ കൊണ്ട് ആ ബന്ധം അവസാനിച്ചിരുന്നു. എങ്കിലും ഇന്നും എനിക്ക് അവളൂടെ ഒരുപാട് ബഹുമാനം ഉണ്ട്. അവൾ പോയതിനു ശേഷം പലരും എന്നോട് പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ രാധ പോയാൽ മേരി, അവളും പോയാൽ അവളുടെ അനുജത്തി എന്നൊക്കെ ഞാൻ അവരോട് മറുപടി പറയുമായിരുന്നെങ്കിലും മനസ്സിൽ അപ്പോഴും അവൾ ആയിരുന്നു.

എന്നെങ്കിലും ഒരു വേദി കിട്ടിയാൽ അവളോട് ഇന്നും എനിക്ക് ബഹുമാനം ഉണ്ടെന്നു പറയണമായിരുന്നു. നീ ആണ് എന്റെ ആദ്യ പ്രണയം. നീ തന്നെയാണ് കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾ ആയുള്ള എന്റെ പ്രണയവും എന്നാണു മണിക്കുട്ടൻ തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്.

 

ഒര് ഓവറിൽ ആറ് സിക്സ്കളുമായി പൊള്ളാഡ് !