ആ കാരണം കൊണ്ടാണ് കാവ്യയും ദിലീപും മഹാലക്ഷ്മിയുടെ മുഖം അധികം പൊതുവേദിയിൽ കാണിക്കാത്തത്!

ജനപ്രീയനായകൻ ദിലീപിന്റെയും മലയാളസിനിമയിൽ സൗന്ദര്യ റാണി കാവ്യ മാധവന്റെയും വീട്ടുവിശേഷം അറിയാൻ മലയാളികൾക്ക് എന്നും ഏറെ താൽപ്പര്യം ആണ്. അത് പോലെത്തന്നെയാണ് ഇരുവരുടെയും ആദ്യകണ്മണിയായ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിശേഷങ്ങളും അറിയാനും ആരാധകർക്ക് താൽപ്പര്യം ഏറെയാണ്.…

ജനപ്രീയനായകൻ ദിലീപിന്റെയും മലയാളസിനിമയിൽ സൗന്ദര്യ റാണി കാവ്യ മാധവന്റെയും വീട്ടുവിശേഷം അറിയാൻ മലയാളികൾക്ക് എന്നും ഏറെ താൽപ്പര്യം ആണ്. അത് പോലെത്തന്നെയാണ് ഇരുവരുടെയും ആദ്യകണ്മണിയായ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിശേഷങ്ങളും അറിയാനും ആരാധകർക്ക് താൽപ്പര്യം ഏറെയാണ്. കാവ്യയുടെയും ദിലീപിന്റെയും ആദ്യ കണ്മണിയാണ് മഹാലക്ഷ്മി. മീനാക്ഷിയാണ് കുഞ്ഞിന് മഹാലക്ഷ്മി എന്ന പേര് ഇട്ടതെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇരുവരും തങ്ങളുടെ കുഞ്ഞിന്റെ ചിത്രം അധികം പുറത്ത് വിടാറില്ലായിരുന്നു. ഇവരുടെ ഈ പ്രവർത്തി ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കുഞ്ഞു പിറന്നു ആദ്യ പിറന്നാൾ ദിവസം ആണ് ഇരുവരും തന്റെ കൺമണിയുടെ ആദ്യ ചിത്രം പുറത്ത് വിട്ടത്. ചിത്രം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു.

അതിനു ശേഷം ദിലീപ് ചിത്രം മൈ സാന്റയുടെ ഷൂട്ടിങ് ലൊകേഷനിൽ വെച്ച് വെച്ച് ദിലീപും മഹാലക്ഷ്മിയും കൂടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വലിയ സ്വീകാര്യത നേടിയിരുന്നു. എന്നാൽ അതിനു ശേഷം താരദമ്പതികൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അങ്ങനെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ദിലീപിന്റെ കയ്യിൽ ഇരിക്കുന്ന മഹാലക്ഷ്മിയും പുറകിൽ കളിപ്പാട്ടവുമായി നിൽക്കുന്ന കാവ്യയും ആയിരുന്നു ചിത്രത്തിൽ ഉള്ളത്. എന്നാൽ ഈ ചിത്രത്തിലും മഹാലക്ഷ്മിയുടെ മുഖം വ്യക്തമല്ല. ശേഷം എയർപോർട്ടിൽ വെച്ചുള്ള ഒരു ചിത്രവും പുറത്ത് വന്നിരുന്നു. ഇതിൽ മഹാലക്ഷ്മിയുടെ മുഖം വ്യക്തമാകാതിരിക്കാനായി കാവ്യ നോക്കുന്നതും കാണാം.

ഇതിന്റെ കാരണം ആണ് ഇപ്പോൾ ആരാധകർ അന്വേഷിക്കുന്നത്. തങ്ങളുടെ മകളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നത് കൊണ്ടാണ് ഇവർ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അതികം പുറത്ത് വിടാത്തത് എന്ന നിഗമനത്തിൽ ആണ് ഇപ്പോൾ ആരാധകർ എത്തിയിരിക്കുന്നത്. മഹാലക്ഷ്മിയുടെ സ്വകാര്യത്തെ പരിഗണിച്ച് കൊണ്ടാണ് മാതാപിതാക്കൾ ഇത് പോലെ പെരുമാറുന്നത് എന്നാണ് ആരാധകരും പറയുന്നത്.

എന്റെ ജീവിതം എന്റെ സ്വാകാര്യത അഞ്ജലി നായർ