പുതിയ സന്തോഷവുമായി സൂര്യയും മണികുട്ടനും, ഇത് ചരിത്രമെന്നു ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുതിയ സന്തോഷവുമായി സൂര്യയും മണികുട്ടനും, ഇത് ചരിത്രമെന്നു ആരാധകരും!

manikuttan and soorya new happiness

ഓരോ ആഴ്ചയിലും ഗംഭീര ടാസ്ക്കുകൾ ആണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയിട്ടുള്ളത്. അത്തരത്തിൽ മനോഹരമായ ഒരു ടാസ്ക് ആയിരുന്നു ബിഗ് ബോസ്സിൽ അവാർഡ് നിശ സംഘടിപ്പിക്കുക എന്ന് ഉള്ളത്. അതിൽ മനോഹരമായ ഒരു നൃത്ത രംഗവുമായി ആണ് മണികുട്ടനും സൂര്യയും എത്തിയിരുന്നത്. ഉറുമി സിനിമയിലെ ആരാണെ ആരാണെ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവട് വെച്ചത്. ഈ ഗാനം ഏഷ്യാനെറ്റ് തന്നെ യൂട്യൂബിൽ അപ്പ്ലോഡ് ചെയ്തിരുന്നു. ഇപ്പോൾ അപ്‌ലോഡ് ചെയ്തു ഒരു മാസം തികഞ്ഞപ്പോഴേക്കും ഈ വീഡിയോ നാല് മില്യൻ ആളുകൾ ആണ് കണ്ടിരിക്കുന്നത്.

മലയാളത്തിലെ ബിഗ് ബോസ്സിന്റെ ഇത്ര നാളത്തേയും ചരിത്രം പരിശോദിച്ചാൽ ആദ്യാമായിട്ടാണ് ഒരു വീഡിയോ ഇത്ര കുറഞ്ഞ സമയം കൊണ്ട് ഇത്ര വലിയ നേട്ടം നേടുന്നത്. സൂര്യയും മണിക്കുട്ടനും ചേർന്ന് ചരിത്രം തന്നെയാണ് തിരുത്തി കുറിച്ചത് എന്നാണ് കാണികൾ പറയുന്നത്. ബിഗ് ബോസ്സിലെ ഈ വർഷത്തെ ഏറ്റവും മനോഹരമായ ടാസ്ക്ക് ആയിരുന്നു ഇതെന്നും ഈ നൃത്തം ആയിരുന്നു കൂടുതൽ മനോഹരം ആക്കിയത് എന്നും മണിക്കുട്ടൻ-സൂര്യ ജോഡികളെ ഒരുപാട് ഇഷ്ട്ടം ആണെന്നുമാണ് ഈ വീഡിയോയ്ക്ക് ആരാധകർ നൽകുന്ന കമെന്റുകൾ.

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ജനപ്രീയ റീലിറ്റി ഷോ ആണ് ബിഗ് ബോസ്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും കൂടുതൽ മത്സരാർത്ഥികൾ സെലിബ്രിറ്റികൾ ആയിരുന്നു. എന്നാൽ ഈ തവണ സെലിബ്രിറ്റികൾ വളരെ കുറവാണ്. പരുപാടി തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആകുന്നുള്ളുവെങ്കിലും സംഭവ ബഹുലമായ മുഹൂർത്തങ്ങളിൽ കൂടിയാണ് ഓരോ ദിവസത്തെയും എപ്പിസോഡ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ മത്സരാർത്ഥികൾ തമ്മിൽ കയ്യാംകളി വരെ എത്തിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന പരുപാടിക്ക് ആരാധകർ ഏറെയാണ്. എന്നാൽ പരുപാടിയുടെ ഗ്രാൻഡ് ഫിനാലയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് കോവിഡ് വ്യാപനത്തെ തുടർന്ന് പരുപാടി അവസാനിപ്പിക്കേണ്ടി വന്നത്. ഇത് പരിപാടിയുടെ അണിയറ പ്രവർത്തകരെ പോലെ തന്നെ ആരാധകരെയും നിരാശർ ആക്കിയിരിക്കുകയാണ്.

Trending

To Top
Don`t copy text!